1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2018

സ്വന്തം ലേഖകന്‍: സമാധാന ദൗത്യവുമായി കൊറിയന്‍ രാഷ്ട്രത്തലവന്മാര്‍ വീണ്ടും കൂടിക്കാഴ്ചയ്ക്ക്; 2021നകം സമ്പൂര്‍ണ ആണവ നിരായുധീകരണമെന്ന് കിം. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെയാണ് ഉത്തര, ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുക. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിലാകും കൂടിക്കാഴ്ച.

കൊറിയന്‍ മുനമ്പിനെ പൂര്‍ണമായും ആണവമുക്തമാക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് കിം ജോങ് പുനപ്രഖ്യാപനം നടത്തും. ഒപ്പം ദക്ഷിണ കൊറിയയുമായും അമേരിക്കയുമായും അടുത്ത ബന്ധം പുലര്‍ത്തുന്നതിന് അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

ദക്ഷിണ കൊറിയന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുങ് ഉയി യോങിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ ബുധനാഴ്ച പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ഉത്തര കൊറിയയിലേക്കയച്ചിരുന്നു. കൂടിക്കാഴ്ചയുടെ സമയം, അജണ്ട തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച നടത്താനായിരുന്നു ഇത്. ഈ വര്‍ഷം ഇരു കൊറിയകളും തമ്മില്‍ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയ്ക്കാകും പ്യോങ്ങ്യോങ്ങ് വേദിയാവുക.

അതേസമയം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലാവധിക്കുള്ളില്‍ തന്നെ ഉത്തര കൊറിയയില്‍ ആണവ നിരായുധീകരണം യാഥാര്‍ഥ്യമാക്കുമെന്നു കിം ജോങ് ഉന്‍. 2021ല്‍ ആണു ട്രംപിന്റെ ആദ്യ കാലാവധി കഴിയുന്നത്. ഇതാദ്യമായാണു നിരായുധീകരണത്തിനുള്ള സമയപരിധിയെക്കുറിച്ചു കിം മനസ്സു തുറന്നത്. ദീര്‍ഘകാലം നിലനിന്നിരുന്ന ശത്രുത മറന്ന് ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കിം ജോങ് ഉന്‍ സിംഗപ്പൂരില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.