1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2015

കോട്ടയം ജില്ലയില്‍നിന്നും യുകെയില്‍ കുടിയേറിയ മലയാളികള്‍ക്കായി ഒരു കൂട്ടായ്മയെന്ന ആശയവുമായി സംഘടിപ്പിച്ച ആലോചനായോഗത്തിനു ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഈസ്റ്റ് ഹാമിലെ ഉദയ റസ്റ്ററന്റില്‍ ഈ മാസം 20ന് വൈകിട്ട് #ാറിന് നടന്ന ആലോചനായോഗത്തില്‍ ഈസ്റ്റ് ഹാമിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന കോട്ടയംകാരും ഫോണ്‍ വഴി യുകെയിലെ പല ഭാഗങ്ങളില്‍നിന്നുമായി 50ല്‍ അധികം ആള്‍ക്കാരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പേരിനൊരു സംഘടനയെന്നതിനെക്കാളുപരി പ്രവാസ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന സംഘടനയെന്ന ആശയമാണ് ഭൂരിപക്ഷം ആള്‍ക്കാരും മുന്നോട്ടുവച്ചത്. അംഗങ്ങളുടെ കലാ കായിക കഴിവുകള്‍ പരിപോഷിപ്പിക്കുക, കലാ സാംസ്‌കാരിക കായിക രംഗങ്ങളില്‍ മഹത്തായ സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കുക, മാനസികവും കായികവുമായി നല്ലൊരു യുവജനതയെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍, നമ്മുടെ ഭാഷാ സംസ്‌കാരം വളര്‍ത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പങ്കെടുക്കുന്നവര്‍ മുന്നോട്ടുവച്ചത് സംഘടകര്‍ക്ക് സംഘടനാ രൂപീകരണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനു പ്രചോദനമായി.

സെപ്റ്റംബറില്‍ നടക്കുന്ന വിശാലമായ യോഗത്തില്‍ സംഘടനയുടെ പേര്, ലോഗോ, ഭരണഘടനയുടെ ഏകദേശ രൂപം എന്നിവ അവതരിപ്പിക്കും. അതോടൊപ്പം പുതിയ ഭരണസമിതിയേയും തെരഞ്ഞെടുക്കും. അതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും സംഘാടകനുമായ ടോണി ചെറിയാന്‍ നേതൃത്വം നല്‍കും.

ഭരണഘടന തയാറാക്കുന്നതിന് അഡ്വക്കേറ്റ് സന്ദീപ് പണിക്കരും സംഘടനയ്ക്ക് ഉചിതമായ പേരും ലോഗോയും കണ്ടെത്തുന്നതിന് പ്രമുഖ ഡിസൈന്‍ കണ്‍സള്‍ട്ടന്റായ അനില്‍കുമാറും മുന്‍കൈയെടുക്കും. കൂടാതെ റജി നന്തികാട്ട്, ഷാജന്‍ ജോസഫ്, ഡോ. ജോഷി, രാജു ഔസേഫ്, സീനജ്, ജോജോ, ജോസഫ് അരയത്തേല്‍, പോള്‍ കുരുവിള, ജിജോയി, ഷിനു മാത്യു എന്നിവരെ കമ്മിറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.