1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2018

സ്വന്തം ലേഖകന്‍: കെപി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; നട്ടംതിരിഞ്ഞ് യാത്രക്കാര്‍. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്യക്ഷ കെപി ശശികലയെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ഇന്നലെ രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ശശികല സന്നിധാനത്തേക്ക് പോകാന്‍ തയ്യാറായി എത്തിയ ശശികലയെ രാത്രി പൊലീസ് മരക്കൂട്ടത്ത് വച്ച് തടഞ്ഞു. തിരിച്ചു പോകണമെന്ന് പൊലീസ് പറഞ്ഞിട്ടും ശബരിമലയില്‍ എത്താതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു ശശികല. ഇതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് മണിക്കൂര്‍ തടഞ്ഞ് നിറുത്തിയതിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇനി നാളെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ എന്നാണ് പൊലീസിന്റെ തീരുമാനം. നേരത്തെ ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരുതല്‍ തടവിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ഭാര്‍ഗവറാമിനെ വിട്ടയച്ചു.

ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തെ ചിലയിടങ്ങില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനം തടയുകയും ബത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കരകുളം ഏണിക്കരയില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. തെക്കന്‍ ജില്ലകളില്‍ പലയിടത്തും ഒറ്റപ്പെട്ട രീതിയില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്.

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. പൊലീസ് സംരക്ഷണം ലഭിച്ചാല്‍ മാത്രമെ സര്‍വീസ് നടത്തുകയുള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്. സ്വകാര്യ ബസുകളും നിര്‍ത്തിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി. വടക്കന്‍ കേരളത്തില്‍ ഹര്‍ത്താലില്‍ ഇതുവരെ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.