1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2015

സ്വന്തം ലേഖകന്‍: കെ ആര്‍ മീരയുടെ ആരാച്ചാര്‍ നോവലിന് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ നോവലുകളില്‍ ഒന്നായിരുന്നു ആരാച്ചാര്‍. പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും വയലാര്‍ അവാര്‍ഡും ഓടക്കുഴല്‍ പുരസ്‌കാരവും ലഭിക്കുകയും ചെയ്തു.

പുരസ്‌കാരം ലഭിച്ചത് ഒരേസമയം സന്തോഷവും ദു:ഖവും നല്‍കുന്നതാണെന്നാണ് കെആര്‍ മീര പ്രതികരിച്ചു. പുരസ്‌കാരം സ്വീകരിയ്ക്കണോ എന്ന കാര്യം ആലോചിച്ച് തീരുമാനിയ്ക്കുമെന്നും മീര അറിയിച്ചു.

അസഹിഷ്ണുതാ വിവാദത്തില്‍ രാജ്യമൊട്ടാകെ സാഹിത്യകാരന്മാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്ന സാഹചര്യത്തിലാണിത്. ഇത് അസഹിഷ്ണുതയുടെ കാലമാണെന്നും കെആര്‍ മീര പ്രതികരണത്തില്‍ പറഞ്ഞു. പറയുന്നത്. അസഹിഷ്ണുതയുടെ ഈ കാലത്ത്, ഭരണകൂട ഭീകരതയെ എതിര്‍ക്കുന്ന നോവല്‍ അംഗീകരിയ്ക്കപ്പെട്ടതില്‍ സന്തോഷമൂണ്ടെന്നും മീര പ്രതികരിച്ചു.

കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ആരാച്ചാര്‍ രാജ്യത്തെ ഏക പെണ്‍ ആരാച്ചാരെകുറിച്ചാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.