TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2017

സ്വന്തം ലേഖകന്‍: മോഹന്‍ലാലിനും ആരാധകര്‍ക്കും നേരെ അധിക്ഷേപ വര്‍ഷവുമായി ബോളുവുഡ് നടന്‍ കെആര്‍കെ, ലാലിനെ കോമാളിയെന്നും ആരാധകരെ വിഢികളെന്നും വിശേഷിപ്പിച്ചു, പൊങ്കാലയുമായി ആരാധകര്‍. നേരത്തേ ഭീമനാവാനൊരുങ്ങുന്ന മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്ന് വിളിച്ച് കളിയാക്കിയ കമാല്‍ റാഷിദ് ഖാന്‍ എന്ന കെആര്‍കെ ആരാധകരെ വിഢികളെന്ന് വിളിച്ച് വീണ്ടും രംഗത്ത് എത്തുകയായിരുന്നു.

രാം ഗോപാല്‍ വര്‍മച്ചിത്രങ്ങളില്‍ മോഹന്‍ലാലിനെ ഒരു കോമാളിയായിട്ടാണ് താന്‍ കണ്ടത് എന്നും പുതിയ ട്വീറ്റില്‍ പറയുന്നു. മണ്ടന്മാരായ മോഹന്‍ലാല്‍ ആരാധകരേ മധുര്‍ ഭണ്ഡാകറിനുപോലും 3 ദേശീയവാര്‍ഡും പദ്മശ്രീയുമുണ്ട്. ട്വിറ്ററില്‍ 1.7 മില്യന്‍ ആരാധകരേ മോഹന്‍ലാലിനുള്ളൂ തനിക്ക് 3.7 മില്യന്‍ ആരാധകരുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

1000 കോടി മുതല്‍ മുടക്കി ബി.ആര്‍. ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രം എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. കേന്ദ്രകഥാപാത്രമായ ഭീമനായി താന്‍ വരുമെന്ന് മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന മഹാഭാരതം ബോളിവുഡിലടക്കം കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്ന നിലയില്‍ പരിഹസിച്ചുള്ള കെആര്‍കെയുടെ ട്വിറ്റര്‍ പോസ്റ്റ് എത്തിയത്. ‘മോഹന്‍ലാല്‍ സാറിനെ കണ്ടാല്‍ ഛോട്ടാഭീമിനെ പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെയാണ് മഹാഭാരതത്തിലെ ഭീമന്റെ വേഷം ചെയ്യുക’യെന്നുമാണ് കെആര്‍കെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ബി.ആര്‍.ഷെട്ടി ഇത്രയധികം പണം പാഴാക്കിക്കളയുകയാണെന്നും കെആര്‍കെ തട്ടിവിട്ടു.

എന്നാല്‍ വാര്‍ത്ത പുറത്ത് വന്നതോടെ കെആര്‍കെയെ മോഹന്‍ലാല്‍ ആരാധകര്‍ കൂട്ടായി പൊങ്കാലയിട്ടു. ഇംഗ്‌ളീഷിലും ഹിന്ദിയിലും മാത്രമല്ല, മലയാളത്തില്‍ പോലും ആരാധകര്‍ കെആര്‍കെയെ ചീത്തവിളി തുടങ്ങി. ഇതിന് പിന്നാലെയാണ് ഫാന്‍സിനെയും അധിക്ഷേപിച്ച് അദ്ദേഹം രംഗത്തെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

പ്രധാനമന്ത്രി പദത്തിലിരിക്കെ അമ്മയാകുന്ന ലോകത്തെ രണ്ടാമത്തെയാളായി ന്യൂസിലാന്റ് പ്രധാനമന്ത്രി
പ്രധാനമന്ത്രി പദത്തിലിരിക്കെ അമ്മയാകുന്ന ലോകത്തെ രണ്ടാമത്തെയാളായി ന്യൂസിലാന്റ് പ്രധാനമന്ത്രി
നികുതി യുദ്ധത്തില്‍ ട്രംപിന് ചുട്ട മറുപടി നല്‍കി ഇന്ത്യ; 29 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കൂട്ടി
നികുതി യുദ്ധത്തില്‍ ട്രംപിന് ചുട്ട മറുപടി നല്‍കി ഇന്ത്യ; 29 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കൂട്ടി
അനധികൃത താമസക്കാര്‍ക്കായി യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചു; ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍
അനധികൃത താമസക്കാര്‍ക്കായി യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചു; ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍
ഓസ്‌ട്രേലിയയില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാര്‍; ഭാര്യയ്ക്ക് 22 വര്‍ഷവും കാമുകന് 27 വര്‍ഷവും തടവ്
ഓസ്‌ട്രേലിയയില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാര്‍; ഭാര്യയ്ക്ക് 22 വര്‍ഷവും കാമുകന് 27 വര്‍ഷവും തടവ്
പ്രിയപ്പെട്ട അധ്യാപകനെ സ്ഥലംമാറ്റി; വിടാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിദ്യാര്‍ഥികള്‍; ചെന്നൈയില്‍ നിന്നുള്ള വീഡിയോ തരംഗമാകുന്നു
പ്രിയപ്പെട്ട അധ്യാപകനെ സ്ഥലംമാറ്റി; വിടാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിദ്യാര്‍ഥികള്‍; ചെന്നൈയില്‍ നിന്നുള്ള വീഡിയോ തരംഗമാകുന്നു
ഈദുള്‍ ഫിത്തര്‍ വെടിനിര്‍ത്തല്‍ കാറ്റില്‍പ്പറത്തി അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; 45 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ഈദുള്‍ ഫിത്തര്‍ വെടിനിര്‍ത്തല്‍ കാറ്റില്‍പ്പറത്തി അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; 45 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു
കുവൈത്തിലെത്തുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികള്‍ 8 മണിക്കൂറിലധികം വിമാനത്താവളത്തില്‍ കുടുങ്ങിയാല്‍ സ്‌പോണ്‍സര്‍മാര്‍ക്ക് പിഴ
കുവൈത്തിലെത്തുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികള്‍ 8 മണിക്കൂറിലധികം വിമാനത്താവളത്തില്‍ കുടുങ്ങിയാല്‍ സ്‌പോണ്‍സര്‍മാര്‍ക്ക് പിഴ
അനധികൃതമായി യുഎസിലേക്കു കുടിയേറാന്‍ ശ്രമിച്ച 52 ഇന്ത്യക്കാര്‍ തടവിലെന്ന് റിപ്പോര്‍ട്ട്; ഇന്ത്യയിലെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എത്തിയതാണെന്ന് മൊഴി
അനധികൃതമായി യുഎസിലേക്കു കുടിയേറാന്‍ ശ്രമിച്ച 52 ഇന്ത്യക്കാര്‍ തടവിലെന്ന് റിപ്പോര്‍ട്ട്; ഇന്ത്യയിലെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എത്തിയതാണെന്ന് മൊഴി
അര്‍ജന്റീനയെ മലര്‍ത്തിയടിച്ച് ക്രൊയേഷ്യ; ഫ്രാന്‍സിനെതിരെ പൊരുതിത്തോറ്റ് പെറു; സമനിലയില്‍ പിരിഞ്ഞ് ഓസ്‌ട്രേലിയയും ഡെന്മാര്‍ക്കും, ലോകകപ്പ് റൗണ്ടപ്പ്
അര്‍ജന്റീനയെ മലര്‍ത്തിയടിച്ച് ക്രൊയേഷ്യ; ഫ്രാന്‍സിനെതിരെ പൊരുതിത്തോറ്റ് പെറു; സമനിലയില്‍ പിരിഞ്ഞ് ഓസ്‌ട്രേലിയയും ഡെന്മാര്‍ക്കും, ലോകകപ്പ് റൗണ്ടപ്പ്
More Stories..