1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2015

ജോസ് മാത്യു

ആകമാന സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ യു കെ റിജിയനിലെ ഈ വര്‍ഷത്തെ കുടുംബ സംഗമത്തി ന്‍റെ ലോഗോ മാന്ചെസ്റ്റ ര്‍ സെന്റ്‌ മെരീസ് യാക്കോബായ സുറിയാനി ഇടവകയില്‍ വച്ച് യു കെ മേഖലയുടെ മുന്‍ പാത്രയര്‍ക്ക ല്‍ വികാരി അഭിവന്ദ്യ മാത്യുസ് മോ ര്‍ അഫ്രേം തിരുമനസുകൊണ്ട് പ്രകാശനം ചെയ്തു. ഞായറാഴ്ച ഇടവകയുടെ പ്രധാന പെരുന്നാളായ വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചു ഇടവകയി ല്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും പ്രത്യേക ആഘോഷ പരിപാടികളും അഭി. തിരുമനസിന്റെ കാര്‍മ്മികത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. തദവസരത്തില്‍ മാന്‍ചെസ്റ്റര്‍ ഇടവകാംഗങ്ങ ളോടൊപ്പം ഇടവക വികാരി ഫാ. എല്‍ദോസ് വട്ട പ്പറ മ്പില്‍ , യു കെ കൌണ്‍സില്‍ സെക്രട്ടറി ഫാ. ഗീവര്‍ ഗീ സ് തണ്ടായത്ത്, ഫാ. പീറ്റര്‍ കുര്യാക്കോസ് , കൌണ്‍സില്‍ ട്രഷറാര്‍ ശ്രി. ജേക്കബ് കോശി , ഇടവക സെക്രട്ടറി ശ്രി. ബിജോയ്‌ ഏലിയാസ് മുതലായവര്‍ സന്നിഹിതരായിരുന്നു

സെപ്റ്റംബര്‍ 12, 13 തിയതികളി ല്‍ അബ്ഡീന്‍ സെന്റ്‌ ജോര്‍ജ് യാക്കോബായ സുറിയാനി ഇടവകയുടെ ആഥിധേയത്തില്‍ മോറാ ന്‍ മോര്‍ ഇഗ്നാത്തിയോസ് സാക്കാ 1st നഗറില്‍ വച്ച് നടത്തപ്പെടുന്ന ഈ വര്‍ഷത്തെ കൊണ്ഫരന്സിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമ മേലധ്യക്ഷ ൻ പരിശുദ്ധ പാത്രയർക്കീസ് ബാവയുടെയും, കിഴക്കിന്റെ കാതോലിക്ക ആബൂൻ മോര് ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടേയും ആശീർവാദത്തോടുകൂടി പരിശുദ്ധ സഭയുടെ യുകെ പാത്രയർക്കൽ വികാരി അഭിവന്യ സഖറിയാസ് മോര് ഫീലക്സീനോസ് തിരുമേനിയുടെ ആത്മീയ മേലധ്യക്ഷതയിൽ യു കെ റീജിയണിലെ എല്ലാ വൈദീകരും, ഡീക്കന്മാരും, കൌണ്‍സിൽ അംഗങ്ങളും, ഇടവകഅംഗങ്ങളും ഒന്നിക്കുന്ന കുടുംബ സംഗമം സഭയില്‍ അത്യന്തം പ്രാധാന്യമേറിയ ഒന്നാണ്.
പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്‌
Mackie Academy ,
Slug Road ,
Stonehaven,
Aberdeen AB39 3DF.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.