1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2017

സ്വന്തം ലേഖകന്‍: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ, പാക് സൈന്യം ഇടപെടുന്നു, കുല്‍ഭൂഷന്‍ ഭീകരനെന്ന് പാക് അധികൃതര്‍. പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിച്ച മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ ശിക്ഷ അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്തതിനെതിരെ പാക് സൈന്യവും സര്‍ക്കാരും സംയുക്തമായി പോരാടുമെന്ന് പാക് ദേശീയ അസംബ്ലി സ്പീക്കര്‍ സര്‍ദാര്‍ അയാസ് സാദിഖ് വ്യക്തമാക്കി.

എന്നാല്‍ സംയുക്തമായി പോരാടുന്നത് എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല.
നവാസ് ഷെരീഫിന്റെ പാര്‍ട്ടിയില്‍ പെട്ടയാളാണ് സാദിഖ്. 1947ലെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം മൂന്നു തവണ പാക്കിസ്ഥാനില്‍ പട്ടാള ഭരണം വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര കോടതിയിലെ നടപടിക്രമങ്ങള്‍ക്കായി സംയുക്ത നീക്കം നടത്തുന്നതാണ് നല്ലത്. കുല്‍ഭൂഷണിനെ ഭീകരന്‍ എന്നുവിളിച്ച സാദിഖ് ഈ വിഷയത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും അറിയിച്ചു.

കുല്‍ഭൂഷണിന്റെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിന് രണ്ടു ദിവസത്തിനുശേഷം പാക് സൈനിക മേധാവി ഖമര്‍ ബാജ്‌വ ഷെരീഫുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിനിടെ അന്താരാഷ്ട്ര കോടതി ജാദവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം തേടിയാല്‍ പാക് സര്‍ക്കാര്‍ അതിന് ഉചിതമായ മറുപടി നല്‍കുമെന്ന് പാക് സൈനിക മേധാവി മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ അറിയിച്ചു.

ഇന്ത്യയ്ക്കായി ചാരപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ബലൂചിസ്താനില്‍ വെച്ചാണ് കുല്‍ഭൂഷണിനെ അറസ്റ്റ് ചെയ്തതെന്നാണ് പാക്കിസ്ഥാന്റെ വാദം. എന്നാല്‍ മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന ഇയാളെ ഇറാനില്‍ വെച്ച് പാക് സൈന്യം തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്യുകായിരുന്നു എന്നാണ് ഇന്ത്യയുടെ വാദം. കുല്‍ഭൂഷണിനെ കഴിഞ്ഞ മാസം വധശിക്ഷയ്ക്ക് വിധിച്ചതിനെ തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.