1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2017

സ്വന്തം ലേഖകന്‍: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ, കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ രാജ്യാന്തര കോടതിയില്‍. ആറാഴ്ചയ്ക്കകം ഹര്‍ജി പരിഗണിക്കണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്വം. കഴിഞ്ഞ ദിവസം ജാദവിന്റെ വധശിക്ഷ അടിയന്തിരമായി കോടതി സ്റ്റേ ചെയ്തത് പാകിസ്താന് കനത്ത തിരിച്ചടിയായിരുന്നു. രാജ്യാന്തര കോടതിയില്‍ പാക്കിസ്ഥാനുവേണ്ടി ഖവാര്‍ ഖുറേഷിയുടെ നേതൃത്വത്തിലുള്ള സംഘംതന്നെ ഹാജരാകുമെന്നാണ് സൂചന.

നേരത്തെ, അഭിഭാഷക സംഘത്തെ മാറ്റുമെന്നു വാര്‍ത്ത വന്നിരുന്നു. കേസില്‍ അന്തിമ തീരുമാനം വരുംവരെ ജാദവിന്റെ വധശിക്ഷ നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ടതെല്ലാം ചെയ്യാന്‍ രാജ്യാന്തര കോടതി പ്രസിഡന്റ് റോണി ഏബ്രഹാം പാക്കിസ്ഥനോടു നിര്‍ദേശിച്ചു. ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ അധികൃതര്‍ക്കു പാക്കിസ്ഥാന്‍ അനുമതി നിഷേധിച്ചതു വിയന്ന ധാരണകളുടെ ലംഘനമാണെന്ന ഇന്ത്യന്‍ വാദം കോടതി അംഗീകരിച്ചു.

പാക്കിസ്ഥാനു വന്‍ തിരിച്ചടിയായ വിധി, കുല്‍ഭൂഷണ്‍ ജാദവിന്റെ ജീവന്‍ രക്ഷിക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുകള്‍ നല്‍കിയിരിക്കുകയാണ്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ നേതൃത്വത്തിലുള്ള സംഘമാണു ഇന്ത്യയ്ക്കുവേണ്ടി വാദിച്ചത്. അതേസമയം, രാജ്യാന്തര കോടതി വിധി അംഗീകരിക്കില്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്നു പാക്ക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ പറഞ്ഞു. 2003 വരെ ഇന്ത്യന്‍ നാവികസേനാ ഓഫിസറായിരുന്ന കുല്‍ഭൂഷണിനെ കഴിഞ്ഞ മാര്‍ച്ചില്‍ ഇറാന്‍ അതിര്‍ത്തിയില്‍ വ്യാപാര ആവശ്യത്തിന് എത്തിയപ്പോഴാണ് പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ചാരനെന്നു മുദ്രകുത്തി പട്ടാളക്കോടതിയില്‍ വിചാരണ ചെയ്തു വധശിക്ഷ വിധിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.