1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2017

സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ ജാദവിന്റെ ഭാവി ഇന്നറിയാം, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ന്. ചാരവൃത്തി ആരോപിച്ച് മുന്‍ ഇന്ത്യന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വ്യാഴാഴ്ച വിധി പറയും.

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് വിധി പ്രസ്താവിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 11 അംഗ ബെഞ്ചാണ് വിധി പറയുന്നത്. കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര കോടതി ഈ മാസം 10 ന് ശിക്ഷ സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് ഈ മാസം 15 ഹര്‍ജി പരിഗണിച്ച കോടതി ഇരുരാജ്യങ്ങളുടേയും വാദം കേട്ടു.

ജാദവിന്റെതെന്ന പേരില്‍ പറയപ്പെടുന്ന കുറ്റസമ്മത മൊഴിയുടെ വിഡിയോ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞതു പാക്കിസ്താനു തിരിച്ചടിയായിരുന്നു. ജാദവിനു പാക് പട്ടാളക്കോടതി നല്കിയ വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2016 മാര്‍ച്ച് മൂന്നിനാണ് ജാദവ് പാക്കിസ്ഥാനില്‍ അറസ്റ്റിലാകുന്നത്.

പാക് സൈനിക കോടതി ജാദവിനെ ചാരനായി കണക്കാക്കി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ വിയന്ന കരാര്‍ ലംഘിച്ചതായി കാണിച്ച് 2017 മാര്‍ച്ച് എട്ടിനാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ മേല്‍ ഇരുരാജ്യങ്ങളുടേയും വാദം കേള്‍ക്കല്‍ തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.