1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2018

സ്വന്തം ലേഖകന്‍: സിറിയയില്‍ തുര്‍ക്കി ആക്രമണം; പ്രതിഷേധവുമായി ബ്രിട്ടനിലെ റയില്‍വേ സ്റ്റേഷനുകള്‍ ഉപരോധിച്ച് കുര്‍ദ് സംഘടനകള്‍; ട്രെയിന്‍ ഗതാഗതം താളംതെറ്റി. വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന സൈനിക നടപടിക്കെതിരെ പ്രതിഷേധവുമായി കുര്‍ദ് സംഘടന ബ്രിട്ടനിലെ റെയില്‍വേ സ്റ്റേഷനുകള്‍ ഉപരോധിച്ചു. ലണ്ടനിലെ കിംഗ്‌സ് ക്രോസ്, മാഞ്ചസ്റ്ററിലെ പിക്കാഡില്ലി എന്നീ റെയില്‍വേ സ്റ്റേഷനുകളാണ് ഉപരോധിച്ചത്.

നാനൂറോളം കുര്‍ദ് അനുകൂലികള്‍ മാഞ്ചസ്റ്ററിലെ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കിലിറങ്ങി പ്രതിഷേധിച്ചു. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് എത്തിയാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ സഹായിക്കുന്നത് തുര്‍ക്കി അവസാനിപ്പിക്കുക എന്നെഴുതിയ പോസ്റ്ററുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. ലണ്ടനിലെ റെയില്‍വേ സ്റ്റേഷന്റെ പുറത്ത് കുര്‍ദ് അനുകൂലികള്‍ പ്രതിഷേധപ്രകടനം നടത്തി.

ഇതോടെ രണ്ട് റെയില്‍വേ സ്റ്റേഷനുകളും അധികൃതര്‍ താത്കാലികമായി അടച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു. സിറിയയിലെ അഫ്രിനില്‍ കുര്‍ദുകള്‍ക്കെതിരെ തുര്‍ക്കി സേന നടത്തുന്ന ആക്രമണത്തില്‍ യൂറോപ്പിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ഉ!യര്‍ന്നിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.