1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2018

സ്വന്തം ലേഖകന്‍: കുവൈറ്റില്‍ പൊതുമാപ്പ് തുടങ്ങി; ആദ്യ ദിവസം ഇന്ത്യന്‍ എംബസിയില്‍ എത്തിയത് നാലായിരത്തിലേറെ പേര്‍. അനധികൃത താമസക്കാര്‍ക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് തിങ്കളാഴ്ചയാണ് ആരംഭിച്ചത്.

ആദ്യ ദിവസമായ തിങ്കളാഴ്ചപൊതുമാപ്പിന്റെ ആനുകൂല്യം തേടി ഇന്ത്യന്‍ എംബസിയില്‍ നാലായിരത്തിലേറെ പേര്‍ എത്തി. ഫെബ്രുവരി 22 വരെയാണു കാലാവധി. ഈ സമയപരിധിക്കുള്ളില്‍ അനധികൃത താമസക്കാര്‍ രാജ്യംവിടുകയോ താമസാനുമതി രേഖ സാധുതയുള്ളതാക്കുകയോ വേണം.

ഇഖാമ കാലാവധി കഴിഞ്ഞശേഷമുള്ള ഓരോ ദിവസത്തേക്കും രണ്ടു ദിനാറാണ് പിഴ. കൂടിയ പിഴ 600 ദിനാറും. അതേസമയം, രാജ്യംവിടുന്നവര്‍ക്കു പിഴ ബാധകമാകില്ല. സൗദിയുടെ പാത പിന്തുടര്‍ന്നാണ് കുവൈറ്റും പൊതുമാപ്പ് പ്രഖ്യാപിച്ചത്. നേരത്തെ സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.