1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2015

സ്വന്തം ലേഖകന്‍: കുവൈത്തില്‍ വന്‍ ആയുധവേട്ട, ഇസ്ലാമിക് സ്റ്റേറ്റിന് ആയുധം കടത്തുന്ന 10 പേരുടെ സംഘം പിടിയില്‍. പിടിയിലായവര്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ എത്തിക്കുകയും ഭീകരര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുകയും ചെയ്തിരുന്നതായാണ് വിവരം. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന മേഖല സുരക്ഷാ സേന വളയുകയായിരുന്നു.

സംഘത്തില്‍ അഞ്ച് സിറിയക്കാരും രണ്ട് ഓസ്‌ട്രേലിയന്‍ പൗരന്‍മാരും ഒരു കുവൈറ്റ് സ്വദേശിയും ഉള്‍പ്പെടെ പത്ത് പേരാണുണ്ടായിരുന്നത്. ആയുധവും പണവുമടക്കം നിരവധി വസ്തുക്കള്‍ ഇവര്‍ ഭീകരകര്‍ക്ക് എത്തിച്ചു നല്‍കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലബനാന്‍ പൗരനായ ഒസാമ ഖായത് എന്നയാളുടെ കീഴിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. 45 കാരനായ ഇയാള്‍ സംഘത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്തിട്ടുമുണ്ട്.

യുക്രയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങി കടല്‍ മാര്‍ഗം തുര്‍ക്കിയിലെത്തിച്ചതിനു ശേഷം ചെറു സംഘങ്ങള്‍ വഴി ആയുധങ്ങള്‍ സിറിയിലേക്ക് എത്തിക്കുകയായിരുന്നു. എഫ്എന്‍ 6 മിസൈല്‍ ഉള്‍പ്പെടെയുളള നിരവധി ആയുധങ്ങള്‍ ഐഎസ് തീവ്രവാദികള്‍ക്ക് നല്‍കിയതായി ഇവര്‍ സമ്മതിച്ചു. കുവൈറ്റില്‍ ഐഎസ് തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.