1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2020

സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ ഒത്തുകൂടലിനെതിരെ കർശന നടപടിക്കൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കോവിഡ് കേസുകൾ കൂടി വരുമ്പോഴും ജനങ്ങൾ സംഘടിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം നടപടികൾ കർശനമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യാപക പരിശോധനക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ച് പരിപാടികൾ നടത്തപ്പെടുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ചില സ്വകാര്യ പരിപാടികളുടെ പരസ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കുടുംബങ്ങളിലെ സ്വകാര്യ ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്​. ശ്​മശാനങ്ങളിൽ കൊവിഡ്​ മാർഗനിർദേശങ്ങൾ ലംഘിച്ച് അനുശോചന സംഗമങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെതിരെ മുൻസിപ്പാലിറ്റി കർശന നടപടിയെടുക്കും. ആളുകൂടിയുള്ള വിവാഹ ചടങ്ങുകൾക്ക്​ വിലക്ക്​ നിലവിലുണ്ടെങ്കിലും കുവൈത്തി കുടുംബങ്ങളിൽ ഇത്തരം ചടങ്ങുകൾ നടക്കുന്നതായാണ്​ റിപ്പോർട്ട്​.

ദീവാനിയകളിലെ ഒത്തുകൂടലുകളിലും ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടുന്നു. മാസ്​ക്​ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ഏത്​ ഒത്തുകൂടലുകളും നടപടിക്ക്​ കാരണമാവും. പൊതുപരിപാടികൾക്ക്​ അധികൃതർ വിലക്ക്​ ഏർപ്പെടുത്തിയിട്ടുണ്ട്​. കോവിഡുമായി ബന്ധപ്പെട്ട്​ ഭയവും ജാഗ്രതയും ജനങ്ങൾക്ക്​ നഷ്​ടപ്പെട്ടിട്ടുണ്ട്​. എന്നാൽ, സമീപ ദിവസങ്ങളിൽ പുതിയ കേസുകൾ കൂടി വരികയാണ്​.

കു​വൈ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ൻ ല​ഭ്യ​മാ​യാ​ൽ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​തോ​തി​ൽ ആ​യേ​ക്കും. അ​മേ​രി​ക്ക​യി​ൽ​നി​ന്ന് കോ​വി​ഡ്​ വാ​ക്​​സി​ൻ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ത​യാ​റെ​ടു​ക്കു​ന്നു​ണ്ട്. വാ​ക്​​സി​ൻ ഫ​ല​പ്രാ​പ്തി പ​രീ​ക്ഷി​ച്ച്​ ഉ​റ​പ്പാ​ക്കി​യാ​ൽ വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​തോ​തി​ൽ ആ​കു​മെ​ന്ന് എ​യ​ർ​പോ​ർ​ട്ട് കാ​ര്യ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സാ​ലി​ഹ് അ​ൽ ഫ​ദാ​ഗി പ​റ​ഞ്ഞു.

കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​നം ര​ണ്ടാം ഘ​ട്ട​ത്തി​ൽ 60 ശ​ത​മാ​നം ശേ​ഷി​യി​ലേ​ക്കും മൂ​ന്നാം ഘ​ട്ട​ത്തി​ൽ പൂ​ർ​ണ​തോ​തി​ലേ​ക്കും വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​േ​ത്ത​യു​ള്ള തീ​രു​മാ​നം. ഇ​പ്പോ​ൾ 15 ശ​ത​മാ​നം ശേ​ഷി​യി​ൽ താ​ഴെ​യാ​ണ്. ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ മു​ത​ൽ 30 ശ​ത​മാ​നം ശേ​ഷി​യി​ൽ പ്ര​വ​ർ​ത്തി​ക്കും എ​ന്ന്​ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും 34 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നേ​രി​ട്ട് കു​വൈ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​ന് വി​ല​ക്ക് നി​ല​വി​ലു​ള്ള​തി​നാ​ലാ​ണ്​ കു​റ​ഞ്ഞ തോ​തി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം.

ഇ​ന്ത്യ, ഇൗ​ജി​പ്​​ത്, ഫി​ലി​പ്പീ​​ൻ​സ്, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്​ തു​ട​ങ്ങി കു​വൈ​ത്തി​ലെ വ​ലി​യ പ്ര​വാ​സി​സ​മൂ​ഹ​ങ്ങ​ളൊ​ക്കെ വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ വ​രു​ന്നു. പൊ​തു​വി​ൽ യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.ട്രാ​വ​ൽ ​അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ​യും സ​മ്മ​ർ​ദവും സർക്കാരിന് അവഗണിക്കാനാവില്ല.

പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലു​ള്ള​ത്​ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ ഇ​ള​വ്​ ന​ൽ​കി​യ​തും ആ​റു​ വ​യ​സ്സി​നു​ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വു​ന​ൽ​കി​യ​തും ഇൗ ​അ​ർ​ഥ​ത്തി​ലാ​ണ്.ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി ര​ണ്ടാ​ഴ്​​ച​യു​ള്ള​ത്​ ഏ​ഴു​ ദി​വ​സ​മാ​യോ അ​തി​ൽ കു​റ​വ്​ ആ​യോ മാ​റ്റു​ന്ന​തും പ​രി​ഗ​ണ​ന​യിലാണെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.