1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2021

സ്വന്തം ലേഖകൻ: വി​ദേ​ശ​ത്ത്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ​ക്കും കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. കു​വൈ​ത്തി​ലെ​ത്തി​യാ​ൽ ക്വാ​റ​ൻ​റീ​ൻ വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ​കു​ത്തി​വെ​പ്പ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്.

ഏ​താ​ണ്ടെ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും കു​ത്തി​വെ​പ്പ്​ നി​ശ്ചി​ത ശ​ത​മാ​നം എ​ത്തു​ക​യും കോ​വി​ഡ്​ ഭീ​തി ഒ​ഴി​യു​ക​യും ചെ​യ്യു​ന്ന മു​റ​ക്ക്​ ഇ​തി​ൽ ഇ​ള​വ്​ ന​ൽ​കി​യേ​ക്കും. അ​തി​ന്​ ഇ​നി​യും മാ​സ​ങ്ങ​ൾ എ​ടു​ക്കും. ഇ​പ്പോ​​​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ്​ ആ​ണെ​ന്ന്​ തെ​ളി​യി​ക്കാ​തെ രാ​ജ്യ​ത്തി​ന​ക​ത്തേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. ജൂ​ൺ മു​ത​ൽ ഇൗ ​നി​ല​യി​ലേ​ക്ക്​ എ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

ര​ണ്ടാം ഡോ​സ്​ കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ​ക്ക്​ കോ​വി​ഡ്​ വാ​ക്​​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​മെ​ന്ന്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ങ്ങ​നെ വി​വി​ധ രാ​ജ്യ​ങ്ങ​ൾ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും അ​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര ആ​രോ​ഗ്യ ഏ​ജ​ൻ​സി​ക​ളും അം​ഗീ​കാ​ര​വും ഏ​കീ​കൃ​ത രൂ​പ​വും ആ​യാ​ൽ കു​ത്തി​വെ​​പ്പ്​ എ​ടു​ത്ത​വ​രെ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ജ​നു​വ​രി 17 മു​ത​ൽ യാ​ത്ര​ക്ക്​ 72 മ​ണി​ക്കൂ​ർ മു​മ്പ്​ സ​മ​യ​പ​രി​ധി​യി​ൽ ന​ട​ത്തി​യ പി.​സി.​ആ​ർ പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് കു​വൈ​ത്ത്​​ അം​ഗീ​ക​രി​ക്കു​ക. ര​ണ്ടാ​ഴ്​​ച​ത്തെ ക്വാ​റ​ൻ​റീ​ൻ വേണമെ​ന്നാ​ണ്​ നി​ല​വി​ലെ വ്യ​വ​സ്ഥ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.