1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2018

സ്വന്തം ലേഖകന്‍: കുവൈത്തില്‍ ജൂലായ് മുതല്‍ 30 വയസ് തികയാത്ത ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും വിസയില്ല. ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടനുണ്ടാകുമെന്നും ഗാര്‍ഹിക തൊഴിലുകള്‍ക്കായി വരുന്നവര്‍ക്ക് പ്രായം ബാധകമായിരിക്കില്ലെന്നും പബ്ലിക് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടനെ തൊഴില്‍ കുവൈത്തില്‍ എത്തുന്നത് പരമാവധി നിരുത്സാഹപ്പെടുത്താനാണ് തീരുമാനം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അവരുടെ രാജ്യത്തുതന്നെ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റോടെ കുവൈത്തില്‍ എത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഒരു മുന്‍പരിചയവുമില്ലാത്തവര്‍ രാജ്യത്തെ പരിശീലനകേന്ദ്രമായി ഉപയോഗിക്കുകയാണെന്നും രാജ്യത്തിനു വേണ്ടത് തൊഴില്‍പരിചയവും വിദ്യാഭ്യാസ യോഗ്യതയും ഉള്ളവരെയാണെന്നും അതോറിറ്റി വിലയിരുത്തി.

രാജ്യത്തെ തൊഴില്‍ശക്തിയില്‍ വലിയ അന്തരമാണ് വിദേശികളും സ്വദേശികളും തമ്മിലുള്ളത്. ഈ സാഹചര്യത്തിലാണ് വിദേശികളെ കുറച്ച് സ്വദേശികള്‍ക്ക് തൊഴിലവസരം ഒരുക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കിയത്. 2017 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് 20,34,285 തൊഴിലാളികളാണ് രാജ്യത്തുള്ളത്. ഇവരില്‍ 3,96,265 പേര്‍ പൊതുമേഖലയിലും 1,638,020 പേര്‍ സ്വകാര്യ മേഖലയിലുമാണ്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.