1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2021

സ്വന്തം ലേഖകൻ: കുവൈത്തില്‍ 60 വയസ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്ക് ജനുവരി മൂന്നു മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഈ വിഭാഗക്കാർക്ക് ഇതോടെ രാജ്യം വിടേണ്ടിവരും. ബിരുദമില്ലാത്ത വിദേശികളുടെ തെഴില്‍ അനുമതി പത്രം – വര്‍ക്ക് പെര്‍മിറ്റ് ഇനി മുതല്‍ പുതുക്കി നല്‍കുന്നതല്ലെന്ന് കഴിഞ്ഞ വർഷം അവസാനത്തോടെ സർക്കാർ തീരുമാനിച്ചിരുന്നു.

ഉത്തരവ് അനുസരിച്ചു കര്‍ശനമായി നിയമം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത എല്ലാ വിദേശികളും വര്‍ക്ക് പെര്‍മിറ്റ് കാലാവധി അവസാനിക്കുന്നതോടെ രാജ്യം വിടേണ്ടി വരും. ഇത്തരത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികളുടെ ഭാവി തുലാസിലായി.

അതേസമയം സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചു മക്കളുടെ ആശ്രിത വിസയിലേക്ക് താമസരേഖ മാറ്റുന്നതിന് ഇത്തരക്കാരെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വിമാന സർവീസുകൾ ഇന്നു മുതൽ

ജനുവരി രണ്ടുമുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിക്കും. കർശനനിയന്ത്രണങ്ങളോടെയാണ് വിമാനസർവീസ് പുനരാരംഭിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. എന്നാൽ നേരിട്ടു പ്രവേശനവിലക്കുള്ള 35 രാജ്യങ്ങൾക്കുള്ള വിലക്ക് തുടരും. ബ്രിട്ടണിൽ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതിനെത്തുടർന്നായിരുന്നു വിമാനസർവീസുകൾ നിർത്തിവെച്ചത്.

യാത്രക്കാർ ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വ്യോമയാന മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സലേഹ് അൽ ഫാദഗ് ആവശ്യപ്പെട്ടു. വിദേശത്തുനിന്നുമടങ്ങിയെത്തുന്ന കൊവിഡ് രോഗികളായ സർക്കാർ ഏജൻസി തൊഴിലാളികൾക്ക് പ്രത്യേക ക്വാറന്റീൻ സാക്ഷ്യപത്രം നൽകുന്നത് പരിഗണിക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് സർക്കാർ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.