1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2020

സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എടിഎം വഴി പണം പിന്‍വലിക്കുന്നതിന് പ്രത്യേക ചാര്‍ജ് ഈടാക്കുന്നതിനു നീക്കങ്ങള്‍ ആരംഭിച്ചു. രാജ്യത്തിന് പുറത്ത് നിന്നും എടിഎം വഴി പണം പിന്‍വലിക്കുന്നതിന് അടുത്ത മാസം മുതല്‍ പ്രത്യേകം ചാര്‍ജ് ഏര്‍പ്പെടുത്തുന്നതിനാണ് തീരുമാനമെന്ന് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു.

എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഓരോ പണം പിന്‍വലിക്കല്‍ ഇടപാടിനും 1.25 കുവൈത്ത് ദിനാര്‍ അധിക ചാര്‍ജ് ഈടാക്കുന്നതിനാണ് നീക്കം. എ ടി എം കാര്‍ഡുകള്‍ വഴി ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് അനുസൃതമായാണ് പുതിയ തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

സൌജന്യ കൊവിഡ് വാക്സിൻ പ്രവാസികൾക്കും

കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ രാ​ജ്യ​നി​വാ​സി​ക​ൾ​ക്കും കോ​വി​ഡ്​ വാ​ക്​​സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കും. അ​തേ​സ​മ​യം, ല​ഭ്യ​മാ​വു​ന്ന ​ആ​ദ്യ ഡോ​സു​ക​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ മു​ൻ​ഗ​ണ​ന​യു​ണ്ടാ​വും. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, പ്രാ​യ​മാ​യ​വ​ർ, മാ​റാ​രോ​ഗി​ക​ൾ, കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ലു​ള്ള​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​രെ​യും മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി​ല്ല.

വാ​ക്​​സി​ൻ എ​ടു​ക്കു​ന്ന​തി​ന്​ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ ആ​രെ​യും നി​ർ​ബ​ന്ധി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. 10 ല​ക്ഷം ഡോ​സ്​ ഫൈ​സ​ർ വാ​ക്​​സി​ൻ, 10,70,000 ഡോ​സ്​ മോ​ഡേ​ണ വാ​ക്​​സി​ൻ, 30 ല​ക്ഷം ഡോ​സ്​ ഒാ​ക്​​സ്​​ഫോ​ഡ്​ -ആ​സ്​​ട്ര​സെ​നി​ക്ക വാ​ക്​​സി​ൻ എ​ന്നി​ങ്ങ​നെ ഇ​റ​ക്കു​മ​തി ചെ​യ്യാ​നാ​ണ്​ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ക്ലി​നി​ക്ക​ൽ പ​രി​​ശോ​ധ​ന ന​ട​ത്തി ആ​ഗോ​ള​ത​ല​ത്തി​ലും ത​ദ്ദേ​ശീ​യ വ​കു​പ്പു​ക​ളും അം​ഗീ​ക​രി​ച്ച​തി​ന്​ ശേ​ഷ​മേ ഇ​റ​ക്കു​മ​തി ചെ​യ്യൂ.

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ചി​കി​ത്സ​യും വി​ദേ​ശി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്നു​ണ്ട്. ഡി​സം​ബ​ർ അ​വ​സാ​നം മു​ത​ൽ കു​വൈ​ത്തി​ലേ​ക്ക്​ വാ​ക്​​സി​ൻ ഇ​റ​ക്കു​മ​തി ചെ​യ്യും. ആ​ദ്യം വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ക ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹാ​ണ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യും വാ​ക്​​സി​ൻ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന വി​വി​ധ ക​മ്പ​നി​ക​ളു​മാ​യും കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു. വാ​ക്​​സി​ൻ എ​ത്തി​യാ​ൽ വി​ത​ര​ണ​ത്തി​ന്​ കു​വൈ​ത്ത്​ അ​ധി​കൃ​ത​ർ ത​യാ​റെ​ടു​പ്പ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​വി​ധ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലെ ജ​ന​സം​ഖ്യ സം​ബ​ന്ധി​യാ​യ ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് അ​തോ​റി​റ്റി​യി​ൽ​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്നു.

താ​മ​സ​ക്കാ​രു​ടെ പ്രാ​യം, പൗ​ര​ത്വം എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്നു​വ​രു​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ പ്ര​ത്യേ​ക സ​മി​തി​ക്കാ​ണ് വാ​ക്സി​ൻ ഇ​റ​ക്കു​മ​തി, സം​ഭ​ര​ണം, വി​ത​ര​ണം തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല. മൈ​ന​സ്​ 70 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ താ​പ​നി​ല​യു​ള്ള ശീ​തീ​ക​ര​ണ സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.