1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2021

സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നവര്‍ 72 മണിക്കൂര്‍ മുമ്പുളള പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്പുളള പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് വിമാന താവളത്തില്‍ ഹാജരാക്കണമെന്ന നിയമം അടുത്ത ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഡി ജി സി എ അധികൃതര്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയതായും ഡി ജി സി എ അറിയിച്ചു.

ജനിതകമാറ്റം സംഭവിച്ച അതിതീവ്ര കൊറോണ വൈറസ് പല രാജ്യങ്ങളിലും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നിലവിലുള്ള 96 മണിക്കൂര്‍ സാധുതയുള്ള പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പുനഃക്രമീകരിച്ചു 72 മണിക്കൂര്‍ ആയി ചുരുക്കിയത്.

അതോടൊപ്പം കുവൈത്തിലേക്ക് വരുന്ന ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പിന്തുടരാനും ഡിജിസിഎ വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായും പാലിക്കണമെന്നും ഡി ജി സി എ മുന്നറിയിപ്പ് നല്‍കുന്നു.

കുവൈത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 100 കുവൈത്ത് ദിനാര്‍ പിഴ നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച കരടുബില്‍ പാര്‍ലമെന്ററി ഹെല്‍ത്ത് അഫയേഴ്സ് കമ്മിറ്റി ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ മുസ്തഫ റെദായുടെ സാന്നിധ്യത്തില്‍ പുനഃപരിശോധിച്ചു.

കൊറോണ വൈറസ് വ്യാപനം വ്യാപകമായ സാഹചര്യത്തിലാണ് കോവിഡിനെ നേരിടുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതിന്റെ ഭാഗമായിട്ടാണ് മുഖവരണം ധരിക്കാത്തവര്‍ക്ക് 100 ദിനാര്‍ പിഴ ഈടാക്കുന്നതിനും,കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ 500 ദിനാറായി ഉയര്‍ത്തുന്നതിനും തീരുമാനിച്ചത്.

അതേസമയം പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന്‍ എം പി സാദൂണ്‍ ഹമ്മഡ് മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ തുകയില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എം പി ഡോ.സലേഹ് സീയബ് അല്‍ മുത്തേരി പിഴ തുക 500 ദിനാറായി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

എം​ബ​സി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്​ കാ​ളു​ക​ൾ

എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്ന വ്യാ​ജേ​ന പ​ണം ത​ട്ടാ​ൻ ല​ക്ഷ്യ​മി​ട്ട്​ ന​ട​ത്തു​ന്ന ഫോ​ൺ​കാ​ളു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ബാ​ങ്ക്​ വി​വ​ര​ങ്ങ​ളും മ​റ്റു പ​ണ​മി​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളും ആ​ർ​ക്കും ന​ൽ​ക​രു​ത്. എം​ബ​സി ഇ​ത്ത​ര​ത്തി​ൽ പ​ണ​മി​ട​പാ​ടു​ക​ൾ​ക്കോ ബാ​ങ്ക്​ വി​ശ​ദാം​ശ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​േ​ട്ടാ വി​ളി​ക്കാ​റി​ല്ല.

എം​ബ​സി ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ http://indembkwt.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​​ർ​ക്കെ​ങ്കി​ലും ത​ട്ടി​പ്പ്​ കാ​ളു​ക​ൾ വ​ന്നാ​ൽ hoc.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ എം​ബ​സി​യെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.