1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2015

സ്വന്തം ലേഖകന്‍: കുവൈറ്റ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം. അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഈടാക്കാണമെന്ന നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗമായ ഖലീല്‍ അബ്ദുള്ളയാണ് മുന്നോട്ട് വച്ചത്. ഇത് രണ്ടാം തവണയാണ് പ്രവാസികളുടെ പണം ലക്ഷ്യം വച്ചുള്ള നിര്‍ദ്ദേശം കുവൈറ്റ് പാര്‍ലമെന്റില്‍ എത്തുന്നത്.

അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഈടാക്കുവാന്‍ നിയമ ഭേദഗതി ചെയ്യണമെന്നാണ് എം.പി ഖലീല്‍ അബ്ദുല്ല ആവശ്യമുന്നയിച്ചിരിക്കുന്നത്. വിദേശികള്‍ പണമിടപാട് നടത്തുമ്പോള്‍ അഞ്ചു ശതമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് ഈടാക്കുന്നതിന് ബാങ്കുകള്‍ക്കും ധനവിനിമയ സ്ഥാപനങ്ങള്‍ക്കും അധികാരം നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം.

ആരോഗ്യ, ഇന്ധന, ജല, വൈദ്യുതി മേഖലകളില്‍ സ്വദേശികളെ പോലെ വിദേശികളും സബ്‌സിഡിയുടെ ആനുകൂല്യം ലഭ്യമാകുന്നതിനാല്‍, വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഈടാക്കുന്നതില്‍ തെറ്റിലെന്നാണ് എം.പിയുടെ വാദം. പ്രതിവര്‍ഷം ശരാശരി നാനൂറ് കോടിയിലധികം ദീനാര്‍ വീതം വിദേശികള്‍ തങ്ങളുടെ രാജ്യങ്ങളിലേ് അയക്കുന്നുണ്ടന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകളില്‍ സൂചിപ്പിക്കുന്നു.

നിര്‍ദേശം അംഗീകരിച്ചാല്‍ നികുതി വഴി നല്ലൊരു തുക രാജ്യത്തിന്റെ പൊതുഖജനാവില്‍ എത്തുമെന്ന് എം.പി വ്യക്തമാക്കുന്നു്. നേരത്തേ, എമിഗ്രേഷന്‍ വിഭാഗം മുന്‍ ഡയറക്ടര്‍ കൂടിയായ പാര്‍ലമെന്റ് അംഗം കാമില്‍ അല്‍ അവദി ഇതേ നിര്‍ദേശവും മുന്നോട്ടുവെച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.