1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2018

സ്വന്തം ലേഖകന്‍: കുവൈറ്റിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വിഷയത്തില്‍ ധാരണ; കേരളത്തില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഇനി സര്‍ക്കാര്‍ ഏജന്‍സി വഴിയാകും. കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായി തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ചര്‍ച്ച ഫലപ്രദമായിരുന്നെന്നും സര്‍ക്കാര്‍ ഏജന്‍സി വഴി നേരിട്ട് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം സന്നദ്ധത അറിയിച്ചതായും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

ആരോഗ്യ മന്ത്രിയെ നേരിട്ട് കാണാന്‍ കഴിഞ്ഞില്ലെങ്കിലും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. ഇതിന്റെ തുടര്‍ന്നുള്ള കാര്യങ്ങള്‍ക്കായി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹുമായി ബന്ധപ്പെടും. കുവൈത്തില്‍ നേരത്തേ എത്തി ജോലിയും ശമ്ബളവുമില്ലാതെ പ്രയാസപ്പെടുന്ന 80 നഴ്‌സുമാരുടെ പ്രശ്‌നവും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി. സഹകരണാത്മകമായ നിലപാടാണ് ഈ വിഷയത്തിലും കുവൈത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റിക്രൂട്ട്മന്റെുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ എംബസി വഴി ചെയ്യാമെന്ന് തീരുമാനമായെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ പദ്ധതി നടപ്പാക്കുമ്പോള്‍ അവര്‍ക്ക് ആവശ്യമായി വരുന്ന ഒഴിവുകളിലേക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയുള്ള റിക്രൂട്ട്മന്റെിനാണ് അവര്‍ താല്‍പര്യപ്പെടുന്നത് എന്നും തൊഴില്‍ മന്ത്രി പറഞ്ഞു. കേരളസര്‍ക്കാര്‍ ഏജന്‍സികളായ ഒഡേപെക്, നോര്‍ക്ക റൂട്‌സ് എന്നിവ വഴിയാകും റിക്രൂട്ട്‌മെന്റ് നടത്തുക. അതേസമയം എന്നുമുതലാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ തുടങ്ങും എന്നത് സംബന്ധിച്ച് മന്ത്രി വ്യക്തതമാക്കിയില്ല.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.