1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2017

സ്വന്തം ലേഖകന്‍: ആവശ്യമായ രേഖകളുണ്ടെങ്കില്‍ കാലാവധി അവസാനിക്കുന്നതിനു ആറു മാസം മുന്‍പ് തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കാമെന്ന് കുവൈറ്റ്. സ്വകാര്യ മേഖലയിലും പെട്രോളിയം മേഖലയിലും ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികള്‍ക്കും പുതിയ തീരുമാനം ബാധകമായിരിക്കുമെന്നും കുവൈറ്റ് മാനവശേഷി വകുപ്പ് അറിയിച്ചു.

കാലാവധിയുള്ള പാസ്‌പോര്‍ട്ടിനൊപ്പം നിലവിലെ വര്‍ക്ക്‌പെര്‍മിറ്റ്, തൊഴിലാളിയുടെ സിവില്‍ ഐ.ഡി തൊഴില്‍ കരാര്‍, തൊഴില്‍ വകുപ്പില്‍ നിന്നുള്ള സ്‌പോണ്‍സറുടെ കയ്യൊപ്പ് സാക്ഷ്യപ്പെടുത്തുന്ന രേഖ എന്നിവയുടെ പകര്‍പ്പും ഫീസ് അടച്ചതിന്റെ രസീതുമാണ് തൊഴില് പെര്‍മിറ്റ് പുതുക്കാനായി ഹാജരാക്കേണ്ടത്.

അതിനിടെ തൊഴില്‍ പെര്‍മിറ്റ് കാലാവധി പരമാവധി മൂന്നു വര്‍ഷമാക്കി ചുരുക്കിയിട്ടുണ്ട്. മാന്‍പവര്‍ അതോറിറ്റിയിലെ പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ അസീല്‍ അല്‍ മസീദ് ആണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.