1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2020

സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ താമസിച്ച ശേഷം കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍
കൊവിഡ് പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസം ദുബായ് വഴി കുവൈത്തിലെത്തിയ എല്ലാ യാത്രക്കാരെയും കുവൈത്ത് വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനക്ക് വിധേയരാക്കി.

ദുബായ് വഴി കുവൈത്തിലേക്ക് വരുന്ന 10 ശതമാനം യാത്രക്കാരെ മാത്രമാണ് വിമാനത്താവളത്തില്‍ റാന്‍ഡം ടെസ്റ്റ് നടത്തിയിരുന്നത്. എന്നാല്‍ കൊവിഡ് മുക്ത സര്‍ട്ടിഫിക്കറ്റുമായി കുവൈത്തിൽ എത്തിയവരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഴുവന്‍ യാത്രക്കാര്‍ക്കും പരിശോധന നടത്താന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.

തുടർന്ന് കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയ എല്ലാ യാത്രക്കാരെയും പരിശോധനക്ക് വിധേയരാക്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദശമനുസരിച്ച് സൗജന്യമായിട്ടാണ് വിമാനത്താവളത്തില്‍ കൊവിഡ് റാന്‍ഡം പരിശോധന നടത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.