1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2015

സ്വന്തം ലേഖകന്‍: കേരളത്തില്‍നിന്ന് കുവൈറ്റിലേക്ക് പോകുന്ന തൊഴിലാളികളുടെ വൈദ്യപരിശോധന ഫീസ് വെട്ടിക്കുറച്ചു. 24,000 രൂപയില്‍ നിന്ന് 16,000 രൂപയായിട്ടാണ് കുറച്ചത്.

നേരത്തെ തുക കുത്തനെ ഉയര്‍ത്തിയത് വിവാദമായതിനെ തുടര്‍ന്ന് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയ്ന്‍ കുവൈറ്റ് അധികൃതരുമായും ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുമായും നടത്തിയ അടിയന്തിര ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

നേരത്തെ വൈദ്യ പരിശോധന നടത്താന്‍ ഏല്‍പ്പിച്ച ഏജന്‍സി പരിശോധന തുക 4000 ല്‍ നിന്നും 24,000 ആക്കി ഉയര്‍ത്തിയത് നിരവധി പരാതികള്‍ക്ക് വഴിവച്ചിരുന്നു. പരിശോധനയില്‍ പരാജയപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തുക തിരിച്ചു നല്‍കാതിരുന്നതും പ്രശ്‌നം രൂക്ഷ്മാക്കി.

കൂടാതെ കൊച്ചിയിലെ പരിശോധനാ കേന്ദ്രം അടച്ചു പൂട്ടുകയും ചെയ്തതോടെ വൈദ്യ പരിശോധനയ്ക്ക് മലയാളികള്‍ മുംബൈയിലോ ഹൈദരാബാദിലോ പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വിദേശ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച നിബന്ധനകള്‍ ഇന്ത്യ കര്‍ശനമാക്കിയതോടെയാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം കടുത്ത നടപടികളിലേക്ക് കടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.