1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2017

സ്വന്തം ലേഖകന്‍: കുവൈത്ത് വിദേശികളുടെ വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. വിദേശികള്‍ക്കായി നിര്‍മിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ആസ്പത്രികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിലവിലെ വാര്‍ഷിക ഇന്‍ഷുറന്‍സ് ഫീസായ 50 ദിനാര്‍ 130 ദിനാറായി കൂട്ടാനാണ് തീരുമാനം. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി അഹ്മദി ഗവര്‍ണറേറ്റില്‍ ദമാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആസ്പത്രിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം തുടങ്ങി.

ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍ ഹര്‍ബിയാണ് തറക്കല്ലിട്ടത്. വിദേശികള്‍ക്കായി അഹമ്മദി, ഫര്‍വാനിയ, ജാഹറ എന്നീ മേഖലകളില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള മൂന്ന് ആസ്പത്രികള്‍ നിര്‍മിക്കും. 2018ല്‍ ഫര്‍വാനിയയിലും ദജീജിലും രണ്ട് ക്ലിനിക്കുകളും ആരംഭിക്കും.

കൂടാതെ 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുമെന്ന് മന്ത്രി ജമാല്‍ അല്‍ഹര്‍ബി അറിയിച്ചു. 36,793 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ നാല് നിലകളിലായി 300 കിടക്കകളോടെയാണ് അഹമ്മദിയില്‍ ദമാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആസ്പത്രി നിര്‍മിക്കുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.