1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2019

സ്വന്തം ലേഖകന്‍: സന്ദര്‍ശക വിസാ മാനദണ്ഡങ്ങളില്‍ വന്‍ അഴിച്ചുപണിയുമായി കുവൈത്ത്; വിസാ കാലാവധി നിശ്ചയിക്കുമ്പോള്‍ അപേക്ഷകന്റെ ശമ്പളവും പരിഗണിക്കും. കുവൈത്തില്‍ ഇനി മുതല്‍ സന്ദര്‍ശക വിസയുടെ കാലാവധിക്ക് അപേക്ഷകന്റെ ശമ്പളം മാനദണ്ഡമാക്കും. ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ അണ്ടര്‍സെക്രട്ടറിയാണ് വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യ വകുപ്പുകള്‍ക്ക് ഇത് സംബസിച്ച നിര്‍ദേശം നല്‍കിയത്.

കുവൈത്തില്‍ ഇഖാമയുള്ള വിദേശികളുടെ ജീവിത പങ്കാളി, കുട്ടികള്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ എന്നിവരുടെ സന്ദര്‍ശക വിസ കാലാവധി മൂന്നു മാസമായിരിക്കും. കൊമേഴ്‌സ്യല്‍ സന്ദര്‍ശകര്‍ക്കും, പ്രവാസിയുടെ ഭാര്യയും കുട്ടികളും ഒഴികെയുള്ളയുള്ളവര്‍ക്കും വിസക്ക് ഒരുമാസത്തെ കാലാവധി മാത്രമാണ് അനുവദിക്കുക.

സഹോദരങ്ങളുടെ സന്ദര്‍ശന വിസക്കും പരമാവധി 30 ദിവസമാണ് കാലപരിധി. സ്‌പോണ്‍സറുടെ ജോലിയും സാഹചര്യങ്ങളും സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യവും അനുസരിച്ച് എമിഗ്രേഷന്‍ മാനേജര്‍ക്ക് വിസ കാലാവധി വെട്ടിക്കുറക്കാന്‍ അവകാശമുണ്ടാവും. ഭാര്യ, കുട്ടികള്‍, രക്ഷിതാക്കള്‍ എന്നിവരുടെയെല്ലാം വിസ കാലാവധി എമിഗ്രേഷന്‍ മാനേജറുടെ വിവേചനാധികാര പരിധിയില്‍ വരും.

വിദേശികള്‍ക്ക് രക്ഷിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടു വരണമെങ്കില്‍ കുറഞ്ഞത് 500 ദിനാര്‍ ശമ്പളം വേണം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാന്‍ 250 ദിനാര്‍ ആണ് ശമ്പള പരിധി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.