1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2020

സ്വന്തം ലേഖകൻ: കുവൈത്തില്‍ ആരംഭിച്ച ശൈത്യകാല വാക്‌സിനേഷന്‍ കാമ്പയിന്‍ ഇത്തവണ സ്വദേശികള്‍ക്ക് മാത്രം. ശൈത്യകാലത്തുണ്ടാകാനിടയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കാണ് യാര്‍മൂഖിലെ അബ്ദുല്ല യൂസഫ് അല്‍ ഹാദി ആരോഗ്യ കേന്ദ്രത്തില്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചത്.

2020-2021 വാക്‌സിന്‍ കാമ്പയിന്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതിപെടുത്തുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിലാണ് അഞ്ചാമത് ശൈത്യകാല വാക്സിനേഷന്‍സ്വദേശികള്‍ക്ക് മാത്രമായി പരിമിതിപെടുത്തിയതെന്നും വിവിധ കാരണങ്ങളാല്‍ ഈ വര്‍ഷത്തെ കാമ്പയിന്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതായും ആരോഗ്യ മന്ത്രാലയം പൊതുജന വിഭാഗം അറിയിച്ചു.

തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് കാമ്പയിന്‍ നടത്തുന്നതെന്നും ഡിസംബര്‍ അവസാനംവരെ കാമ്പയില്‍ രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.