1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2015

ഭൂരിപക്ഷം ഇല്ലെങ്കിലും ഡേവിഡ് കാമറൂണ്‍ അധികാരത്തില്‍ കടിച്ചു തൂങ്ങി കിടക്കുമോ എന്ന ഭയമുള്ളതിനാല്‍ എഡ് മിലിബാന്‍ഡും ലേബര്‍ പാര്‍ട്ടിയും നിയമോപദേശം തേടിയിരിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് എംപിമാരുടെ എണ്ണം കുറവാണെങ്കിലും ലേബര്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു മാസത്തേക്ക് ഭരണത്തില്‍ തുടരാനുള്ള നീക്കം കാമറൂണിന്‌റെ ഭാഗത്തുനിന്ന് ഉണ്ടായേക്കും എന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ലേബര്‍ പാര്‍ട്ടിയുടെ നീക്കം.

ക്യാബിനറ്റ് സെക്രട്ടറി ജെറമി ഹേവുഡ് സമാനമായൊരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.വ്യക്തമായ ഭൂരിപക്ഷമുള്ളൊരു പാര്‍ട്ടി എത്തുന്നതു വരെ തുടര്‍ച്ച നിലനിര്‍ത്താന്‍ ഡേവിഡ് കാമൂണ്‍ പ്രധാനമന്ത്രിയായി തുടരുമെന്നായിരുന്നു ജെറമി ഹേവുഡിന്റെ പ്രസ്താവന.

തെരഞ്ഞെടുപ്പിന് ശേഷം പകുതി എംപിമാരുടെ എങ്കകിലും പിന്തുണ സര്‍ക്കാര്‍ രൂപീകരണത്തിനായി എഡ്മിലിബാന്‍ഡ് തെളിയിക്കാന്‍ ഡേവിഡ് കാമറൂണ്‍ ആവശ്യപ്പെട്ടേക്കും. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ അതിനെ ഫലപ്രദമായി നേരിടുന്നതിനാണ് എഡ്മിലിബാന്‍ഡും കൂട്ടരും ഇപ്പോളെ നിയമോപദേശം തേടുന്നത്.

എന്നാല്‍ ഈ പ്രക്രിയകളെല്ലാം പൂര്‍ത്തിയാകാന്‍ തെരഞ്ഞെടുപ്പിന് ശേഷം നാല് ആഴ്ച്ച സമയമുണ്ട്. ഈ സമയം കൊണ്ട് ലിബറല്‍ ഡെമോക്രോറ്റ്‌സിനെ കൂട്ടുപിടിച്ച് ഡേവിഡ് കാമറൂണ്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തും. അത്തരം അപകടകരമായ സ്ഥിതിഗതികളെ ഇല്ലാതാക്കാന്‍ തെരഞ്ഞെടുപ്പിന് മുന്‍പെ കാമറൂണിനെ അയോഗ്യനാക്കാന്‍ സാധിക്കുമോ എന്നാണ് ലേബര്‍ ചിന്തിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.