1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2015

സ്വന്തം ലേഖകന്‍: ഹരിയാനയിലെ മദ്യക്കടത്ത്, പൊതുവേദിയില്‍ മന്ത്രിയും വനിതാ ഐപിഎസ് ഓഫീസറും തമ്മില്‍ വാക്കേറ്റം, ഓഫീസറെ സ്ഥലം മാറ്റി. ഫത്തേഹാബാദ് ജില്ലാ ഭരണകൂടവും പബ്ലിക്ക് റിലേഷന്‍ വകുപ്പും ചേര്‍ന്ന് നടത്തിയ പരിപാടിയിലാണ് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്ജും യുവ ഐപിഎസ് ഉദ്യോഗസ്ഥയായ സംഗീത കാലിയും തമ്മില്‍ കോര്‍ത്തത്.

വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള മന്ത്രിയുടെ വാക്ക് അനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. ഗര്‍ഗോണിലേക്കാണ് സ്ഥലമാറ്റിയത്. പരിപാടി ആരംഭിച്ച ശേഷം നടന്ന സംഭാഷണമാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്.

ഹരിയാന അതിര്‍ത്തിയിലെ മദ്യക്കടത്ത് തടയാനായി പൊലീസിന് എന്തുചെയ്യാന്‍ കഴിഞ്ഞു എന്ന ആരോഗ്യമന്ത്രിയുടെ ചോദ്യത്തിന് കഴിഞ്ഞ പത്തുമായമായി 2,500 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തു എന്നായിരുന്നു സംഗീത കാലിയുടെ മറുപടി.

എന്നാല്‍ പൊലീസും കുറ്റവാളികളും മദ്യക്കടത്തുമായി ബന്ധപ്പെട്ട് ഒത്തുകളിക്കുകയാണെന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ മദ്യകച്ചവടത്തിന് അനുമതി നല്‍കുന്നത് സര്‍ക്കാരാണെന്ന് സംഗീത തിരിച്ചടിച്ചു. ഇതോടെ സംഗീതയോട് വേദിവിട്ട് പുറത്തുപോകാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പുറത്തുപോകാന്‍ ആവില്ലെന്നും അവര്‍ തീര്‍ത്തുപറഞ്ഞു. ഇതോടെ തന്നെ അനുസരിക്കാത്തവരോടൊത്ത് തനിക്കിരിക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കി മന്ത്രി ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.