1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2017

സ്വന്തം ലേഖകന്‍: ലാലു പ്രസാദ് യാദവിന് നിതീഷ് കുമാര്‍ വക 10,000 രൂപ പ്രതിമാസ പെന്‍ഷന്‍. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് രാഷ്ട്രീയ പങ്കാളിയായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പദ്ധതി ജെ.പി. സേനാനി സമ്മന്‍ യോജനയില്‍ പെടുത്തിയാണ് പെന്‍ഷന്‍ അനുവദിച്ചിരിക്കുന്നത്. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട മിസ നിയമപ്രകാരമോ പ്രതിരോധ നിയമപ്രകാരമൊ 1974മാര്‍ച്ച് 18 മുതല്‍ 1977 മാര്‍ച്ച് 21 വരെ ജയിലില്‍ കിടന്നവര്‍ക്ക് സര്‍ക്കാര്‍ 10000 രൂപ മാസം പെന്‍ഷെന്‍ ഇനത്തില്‍ നല്‍കുന്ന പദ്ധതിയാണിത്.

വിദ്യാര്‍ത്ഥി നേതാവായാണ് ലാലു പ്രസാദ് യാദവ് രാഷ്ട്രീയ രംഗത്തേക്ക് കാലെടുത്തു വച്ചത്. പിന്നീട് 1974 ല്‍ മിസ നിയമത്തില്‍ കുടുങ്ങി ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര സേനാനി ജയപ്രകാശ് നാരായണന്റെ അനുസ്മരണാര്‍ത്ഥമാണ് ഇത്തരത്തില്‍ പദ്ധതി ആവിഷ്‌കരിച്ചത്. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി അടക്കം 3000 വ്യക്തികള്‍ക്കാണ് ഇത്തരത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നത്.

ഇതില്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദിന്റെ അപേക്ഷ സാധുതയുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതില്‍ പ്രകാരം 2009 മുതലുള്ള പെന്‍ഷന് അദ്ദേഹം യോഗ്യനാണെന്നും പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ നല്‍കാമെന്നും ബീഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാര്‍ സര്‍ക്കാറില്‍ ലാലുവിന്റെ പാര്‍ട്ടിയായ ആര്‍.ജെ.ഡി സഖ്യകക്ഷിയാണ്.

നിലവിലെ നിയമ പ്രകാരം അടിയന്തരാവസ്ഥ കാലത്ത് അഞ്ചു മാസം ജയില്‍ വാസം അനുഷ്ഠിച്ചവര്‍ക്ക് പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ ലഭിക്കും. ജയില്‍ വാസം അഞ്ചു മാസത്തില്‍ കൂടുതലാണെങ്കില്‍ പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ ലഭിക്കും. ഇതു പ്രകാരമാണ് ലാലുവിന് പെന്‍ഷന്‍ ലഭിക്കുക. 3,100 ആളുകള്‍ ബീഹാറില്‍ ഈ പെന്‍ഷന്റെ ഗുണഭോക്തകളാണ്. ഇതില്‍ ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദിയും ഉള്‍പ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.