1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2016

അനീഷ് ജോണ്‍: ലെസ്‌റെര്‍ കേരള കമ്മ്യുണിട്ടിയുടെ പതിനൊന്നാം വര്‍ഷത്തിലെ ഓണാഘോഷം ലെസ്‌റെരിലെ ജഡ്ജ്‌മെടോ കമ്മ്യുണിറ്റി കോളേജില്‍ വെച്ച് നടന്നു. ലെസ്റ്റെര്‍ സിറ്റി കൌണ്‍സിലും പരിസര പ്രദേശങ്ങളിലെയും ഉള്ള നിരവധി മലയാളി കുടംബങ്ങള്‍ അടങ്ങുന്ന വലിയ സമൂഹമാണ് ലെസ്റ്റെര്‍ കേരള കമ്മ്യുണിറ്റി. ഏകദേശം ഉച്ചയോടെ ലെസ്‌റെരിലെ കുടുംബങ്ങള്‍ രജിസ്‌ട്രേഷന് ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യക്കായി ഒത്തു ചേര്‍ന്നു. പതിനൊന്നു വര്‍ഷത്തിന്റെ തഴക്കവും പഴക്കവുമായി വന്ന കുടുംബങ്ങള്‍ സൗഹൃദങ്ങള്‍ പങ്കു വെക്കുന്നതിനോപ്പം വിഭവ സമൃദ്ധം ആയ സദ്യയും ആസ്വദിച്ചു .വിശാലമായ സ്‌കൂള്‍ അങ്കണത്തില്‍ ഒരേ സമയം 200 പേര്‍ക്കു ഒരുമിച്ചിരിക്കാന്‍ പാകത്തിന് ഒരുക്കിയ ഇരിപ്പിടങ്ങളില്‍ നാട്ടിലെ ഓണസദ്യയെ വെല്ലുന്ന കറി കുട്ടുകളുമായി ഓണ സദ്യ ഒരു ആഘോഷമായി മാറി ഏകദേശം എഴുനൂറോളം പേര് സദ്യയില്‍ പങ്കെടുത്തു.

പിന്നിട് നടന്ന പൊതു സമ്മേളനത്തില്‍ ലെസ്‌റെര്‍ സിറ്റി കൌണ്‍സില്‍ മുന്‍ മേയര്‍ പോള്‍ വെസ്റ്റ് ലി , ആനന്ദ് ടി വി ഏഷ്യാനെറ്റ് യൂറോപ്പ് മാനേജിങ് ഡയറക്റ്റര്‍ എസ്സ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു . മുഖ്യാതിഥി ആയിരുന്നു മഹാബലി തമ്പുരനെയും മറ്റുള്ളവരെയും പ്രധാന അങ്കണത്തില്‍ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ എഴുന്നെള്ളിച്ചു കൊണ്ട് വരുകയും പ്രധാന പരിപാടികള്‍ ആരംഭിക്കുകയും ചെയ്തു .

ലെസ്‌റെര്‍ കേരള കംമ്യുനിട്ടി സെക്രടറി അനീഷ് ജോണ്‍ സ്വാഗതം പറഞ്ഞു .പിന്നീട് ലെസ്റ്റര്‍ കേരളം കംമ്യുനിട്ടിയുടെ സ്‌കൂളിലെ കുട്ടികള്‍ ചുവടു വെച്ച സ്വാഗത നൃത്തം ചടങ്ങിനു മാറ്റു കുട്ടി . ചടങ്ങിനു എല്‍ കെ സി പ്രസിഡന്റ് ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു , ലെസ്റ്റര്‍ യു കെയിലെ ഒരു സാംസ്‌കാരിക കേന്ദ്രം ആണെന്നും കേരള കൂട്ടായ്മക്ക് ലെസ്റ്ററിനു വേണ്ടി ഒരു പാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് പോള്‍ വെസ്റ്റ് ലി പ്രസംഗത്തില്‍ സുചിപ്പിച്ചത് കരഘോഷത്തോടെ ലെസ്‌റെര്‍ മലയാളിക കള്‍ ഏറ്റെടുത്തു
കേരളത്തില്‍ നിന്നും എത്തിയ മലയാളി കള്‍ യു കെയില്‍ തങ്ങളുടെ സംസ്‌കാരം അയ ഓണം ആഘോഷിക്കുന്നത് കാണുന്നതില്‍ അഭിമാനം ഉണ്ട് എന്ന് അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പികുകയും ചെയ്തു. പിന്നീട് എസ് ശ്രീകുമാര്‍ പോള്‍ വെസ്റ്റ് ലി എന്നിവര്‍ ഒരുമിച്ചു നിലവിളക്കു തിരി തെളിയിച്ചു പരിപാടികള്‍ ഉത്ഘാടനം നിര്‍വഹിച്ചു . ലെസ്‌റെര്‍ കേരള കമ്മ്യുണിറ്റി പ്രസിഡന്റ് ജോര്‍ജ് മാത്യു ആശംസകള്‍ അര്പ്പിച്ചു സംസാരിച്ചു മഹാബലി തമ്പുരാന്റെ തകര്‍പ്പന്‍ മറുപടി പ്രസംഗം പരിപാടികള്‍ക്ക് മാറ്റ് കൂട്ടി , ലെസ്‌റെര്‍ കമ്മിറ്റി ട്രെഷറര്‍ ബിജു പോള്‍ നന്ദി പറഞ്ഞു ലെസ്‌റെര്‍ കേരള കമ്മ്യുനിട്ടി വൈസ് പ്രസിഡന്റ് ജോസ്‌ന ജോസഫ് , ജോയിന്റ് സെക്രടറി ജോര്‍ജ് ജോസഫ് , കമ്മറ്റി അംഗങ്ങള്‍ ആയ ടെലസ്‌മോന്‍ തോമസ് , ആന്റോ ആന്റണി , ജിന്‍സി ജസ്റ്റിന്‍ തുടങ്ങിയവര്‍ പരിപടിക്ക് നേതൃതത്വം കൊടുത്തു

ജി സി എസ് സിക്ക് ഉന്നത വിജയം കരസ്തം ആക്കിയ എബി മേഴ്‌സി ദമ്പതികളുടെ മകള്‍ രേഷ്മ എബിക്ക് ലെസ്‌റെര്‍ മുന്‍ സിറ്റി മേയര്‍ പോള്‍ വെസ്റ്റ് ലി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു . ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റി കലോത്സവത്തിന് പ്രത്യേക പ്രോത്സാഹന പുരസ്‌കാരം നേടിയ എയ്‌ഞ്ചേല്‍ പോള്‍ജിക്ക് എസ് ശ്രീകുമാര്‍ പ്രത്യേക അഭിനന്ദന പുരസ്‌കാരം നല്‍കി ആദരിച്ചു . കലോത്സവത്തിന്റെ കലാപ്രതിഭ അഭിലാഷ് ഷീബ ദമ്പതികളുടെ മകന്‍ മേവിന്‍ അഭിലാഷിന് എല്‍ കെ സി പ്രസിഡന്റ് കലാപ്രതിഭ പുരസ്‌കാരം നല്‍കി ആദരിച്ചു . പരിപാടിയില്‍ ജിം മിനി ദമ്പതികളുടെ മകള്‍ ആയ ലിസ ജിമ്മിന് കലാതിലക പുരസ്‌കാരം നല്‍കി മഹാബലി രാജാവ് ആദരിച്ചു .

പിന്നീട് ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റി കലോത്സവത്തിന്റെ സമ്മാനങ്ങള്‍ കലോത്സവ കോ ഓര്‍ഡിനേറ്റര്‍ അജയ് പെരുംപാലത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു കരഘോഷങ്ങളോടെ കുട്ടികള്‍ സമ്മാനങ്ങള്‍ ഏറ്റു വാങ്ങി . ലെസ്റ്റര്‍ കോംപ്ലിമെന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ എല്‍ കെ സി വൈസ് പ്രസിഡന്റ് ജോസ്‌ന ജോസഫ് ഓഫാല്‍ ഗ്രേഡ് നേടിയ കുട്ടികളുടെ സെര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

പിന്നിട് ലെസ്‌റെര്‍ കേരള കമ്മ്യുണിട്ടിയിലെ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപ്രകടനങ്ങള്‍ നടന്നു വള്ളം കളി ,ഭരത നാട്യം ,സ്‌കിറ്റ്, എല്‍ കെ സി ഡാന്‍സ് സ്‌കുളിലെ കുട്ടികളുടെ നൃത്ത പരിപാടികള്‍ എന്നിവ ഏറെ പ്രശംസ പിടിച്ചു പറ്റി. വൈകുന്നേരം ഒന്‍പതു മണിയോടെ പരിപാടികള്‍ അവസാനിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.