1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2017

സ്വന്തം ലേഖകന്‍: ബലാത്സംഗം ചെയ്തയാള്‍ ഇരയായ സ്ത്രീയെ വിവാഹം കഴിക്കണമെന്ന വിവാദ നിയമം ലെബനന്‍ പിന്‍വലിക്കുന്നു. ലെബനന്‍ പാര്‍ലമെന്റ് ഇതിനായുള്ള നടപടികള്‍ തുടങ്ങിയതായി രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. 

പാര്‍ലമെന്റ് കമ്മിറ്റി വോട്ടിലൂടെ പാസാക്കിയ നിര്‍ദ്ദേശം പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാസായാല്‍ നിയമമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജോര്‍ദ്ദാന്റെയും ട്യൂണിഷ്യയ്ക്കും പിന്നാലെയാണ് ലെബനനും ഇരയായ സ്ത്രീയെ ബലാത്സംഗം ചെയ്തയാള്‍ വിവാഹം കഴിക്കണെമെന്ന വിവാദ നിയമം പിന്‍വലിയ്ക്കുന്നത്.

സാമൂഹിക പുരോഗതിയിലേക്ക് ഒരു ചുവടുകൂടിയെന്നാണ് ലെബനനിലെ സാമൂഹിക പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ നീക്കത്തെ വിശേഷിപ്പിക്കുന്നത്. നിലവില്‍ ഈ നിയമം നിലനില്‍ക്കുന്ന ഏഴ് അറബ് രാഷ്ട്രങ്ങളിലും നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബഹ്‌റൈന്‍ പാര്‍ലമെന്റും നിയമം പിന്‍വലിക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.