1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2012

ഇന്നലത്തെ ഒട്ടുമിക്ക പത്രങ്ങളിലെയും പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു ബഹുമാന്യനായ യുക്മ സെക്രട്ടറി ശ്രീ.എബ്രഹാം ലൂക്കോസ് നല്‍കിയ വിശദീകരണം.ഇതില്‍ ഈസ്റ്റ്‌ അന്ഗ്ലിയ റീജിയന്‍ സെക്രട്ടറി എന്ന നിലയില്‍ എന്നെ പരാമര്‍ശിക്കുന്ന ചില വസ്തുതകള്‍ കാണാനിടയായി.ഒരു “അല്പ്പന്റെ ജല്‍പ്പനം”എന്നതില്‍ കവിഞ്ഞു ഒന്നും തോന്നിയില്ല,എങ്കിലും സാമ്പത്തിക ആരോപനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രസ്താവനകള്‍ ഉള്ളതിനാല്‍ ഞാന്‍ മറുപടി പറയാന്‍ കടപ്പെട്ടിരിക്കുന്നു.

ഈസ്റ്റ്‌ അന്ഗ്ലിയ റീജിയന്റെ കലാമേളക്ക് തൊട്ടുമുന്‍പായി നിലവിലുണ്ടായിരുന്ന സെക്രട്ടറി ചില സാങ്കേതിക കാരണങ്ങളാല്‍ സ്ഥാനമൊഴിയുകയും തുടര്‍ന്ന് ഞാന്‍ സ്ഥാനം എല്ക്കുകയും ചെയ്തു.കലാ മേളയുടെ നടത്തിപ്പിനാവശ്യമായ പണം എല്ലാം ഇവിടുത്തെ അസോസിയേഷനും, രീജിയന്റെയും സഹായത്തോടെ കണ്ടെത്തി വളരെ ഉന്നത നിലവാരത്തില്‍ കലാമേള നടത്തുകയും ചെയ്തു.അതിനിടക്ക് ഒരു തവണപോലും ഈ ബഹുമാന്യനായ നാഷണല്‍ സെക്രട്ടറി ഒന്ന് വിളിച്ചുട്ട് കൂടിയില്ല എങ്ങിനെ കാര്യങ്ങള്‍ പോണു എന്നറിയാനായി.അല്ലേല്‍ തന്നെ ഇദ്ദേഹം സെക്രട്ടറി എന്ന നിലയില്‍ എത്ര റീജിയന്‍കാരെ വിളിച്ചിട്ടുണ്ട് എന്നത് എല്ലാ റീജിയന്‍ ഭാരവാഹികള്‍ക്കും അറിയാം.പിന്നെ അഭിവന്ദ്യനായ പ്രസിഡന്റ്‌.. അദ്ദേഹം ഈ വഴിക്ക് കൂടി വന്നിട്ടില്ല.

ഇതിനിടയില്‍ ഈ മാന്യ സെക്രട്ടറി ഇതിനു എത്ര ചിലവായെന്നോ എത്ര കിട്ടിയെന്നോ എന്നൊരു വാക്കുപോലും ചോദിക്കാതെ,പെട്ടന്ന് ഇന്നലെ കണക്കു റീജിയണല്‍ പ്രസിഡന്റിനു കൊടുത്തില്ല എന്ന് പറയുന്നതില്‍ എന്ത് ന്യായമാണ്?ഇത്രയും നാള്‍ ഇദ്ദേഹം എവിടെആയിരുന്നു?അതോ ഉറങ്ങിപോയോ?അതോ ഇന്നലെ പെട്ടന്നാണോ ബുദ്ധ ഭാഗവാനെപോലെ നല്ല ബോധം വന്നത്?
എന്തായാലും ആ ചോദ്യത്തിന്റെ ഉദ്ദേശ ശുദ്ടിയെ സംശയിക്കേണ്ടിയിരിക്കുന്നു.എന്നാല്‍ റീജിയന്‍ കലാമേള കഴിഞ്ഞ ഉടനെ തന്നെ കണക്കുകള്‍ എല്ലാം കൃത്യമായി റീജിയണല്‍ പ്രേസിടന്റിനു ഞാന്‍ ഇ മെയില്‍ അയച്ചിരുന്നു.കിട്ടിയതായി റിജിയണല്‍ പ്രസിടന്റ്റ് ശ്രീ.കുഞ്ഞുമോന്‍ ജോബ്‌ സ്ഥിതീകരിചിട്ടുമുന്ദ്..ഇതിനു തെളിവായിട്ട്‌ സ്ക്രീന്‍ ഷോട്ട് കാണുക.പിന്നെ എന്തിനായിരുന്നു ഈ നുണ കഥ പ്രച്ചരിപ്പിച്ചതെന്നു ക്രിമിനല്‍ ബുദ്ധികൂടിയായ ശ്രീ.എബ്രഹാം ലൂക്കോസ് വെളിപ്പെടുത്തിയെ തീരു.ഇനി അതല്ല ഇനി ഞാനിതു പ്രസിടന്റിനു അയച്ചു കൊടുത്തത് ഇദ്ദേഹം അറിഞ്ഞില്ല എന്നാണ് മറുപിടിയെങ്കില്‍ താങ്കളുടെ കഴിവുകേടിനെ സ്വയം ഓര്‍ത്ത്‌ തലകുനിച്ചാല്‍ മതിയാകും.ക്രിമിനല്‍ ബുദ്ധിയെന്നു വെറുതെ ഞാന്‍ വിശേപ്പിച്ചതല്ല,അതിന്റെ കാരണം ഞാന്‍ ഇതിന്റെ ഒപ്പം വ്യക്തമാക്കുന്നതാണ്.

പിന്നെ ഞാന്‍ ക്രൈസിസ് ഫണ്ടിന് കമ്മീഷന്‍ വാങ്ങിയ കഥ.ഇതും ഇതുപോലത്തെ മറ്റൊരു കഥ എന്നെ പറയാന്‍ പറ്റൂ.കാരണം ഇപ്പഴും യുക്മ പ്രസിടെന്റിനും സെക്രെടരിക്കും അവരുടെ സ്വപ്നലോക്ത്തിലെ മിഥ്യാ യാഥാര്‍ത്ഥ്യങ്ങളില്‍ മാത്രം തുടങ്ങിവച്ച, ചുരുക്കി പറഞ്ഞാല്‍ ഇനിയും തുടങ്ങിയിട്ടില്ലാത്ത , ഉടനെയെങ്ങും തുടങ്ങുകയുമില്ലാത്ത ക്രൈസിസ് ഫണ്ടിന് ഞാനെങ്ങിനെ കമ്മീഷന്‍ വാങ്ങും എന്ന് ആര്‍ക്കേലും മനസ്സിലായെങ്കില്‍ എന്നെ അറിയിക്കുമല്ലോ?

പിന്നെ എനിക്കും മറ്റുള്ള എല്ലാവരെയും പോലെ ഉപജീവനത്തിന് വേണ്ടി എന്തെങ്കിലും ബിസിനസ് ചെയ്യുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉള്ളതായി അറിവില്ല.ഞാന്‍ ഏതു മേഖലയില്‍ ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവന്നത് ശ്രീ.അബ്രഹാമല്ല തീരുമാനിക്കുന്നത്.അതോ ഇതൊക്കെ ശ്രീ.എബ്രഹാം ലൂക്കൊസിനു മാത്രമേ ആകാവൂ എന്നുണ്ടോ?ഇത് വളരെ വ്യക്തിപരമായ ഒരു ആരോപണം ആയിപ്പോയി എന്നേ എനിക്ക് പറയുവാനുള്ളൂ.ഒരു കഴിവുറ്റ വ്യക്തിത്വ പരിശീലകന്‍ ആയിട്ടുകൂടി താങ്കള്‍ക്കീ നിലവാരമേ ഒള്ളൂ എന്നോര്‍ത്തു ഞാന്‍ ദുഖിക്കുന്നു.എനിക്കതിലും ദുഃഖം താങ്കള്‍ പരിശീലനം നല്‍കിയ കുട്ടികളെ ഓര്‍ത്താണ്.അവരിപ്പോള്‍ വല്ല സുനിയോ ഗോവിന്ദചാമിയോ ഒക്കെ ആയി നാട്ടിലുണ്ടാവും.
പിന്നെ ലഭിക്കാന്‍ പോകുന്ന ബിസിനസ് രാഷ്ട്രീയ ബന്ധങ്ങള്‍ നോക്കിയാണ് ചിലര്‍ യുക്മയിലേക്ക് വരുന്നു എന്ന് താങ്കള്‍ പറഞ്ഞത് താങ്കളുടെ സ്വന്തം അനുഭവത്തില്‍ നിന്ന് പറഞ്ഞതാണോ എന്നെനിക്കറിയില്ല,കാരണം താങ്കളുടെ ഇന്‍ഷുറന്‍സ് ബിസിനസ്സില്‍ താങ്കള്‍ ഇതൊന്നും ഒട്ടും തന്നെ ഉപയോഗിചിട്ടില്ലാ എന്ന് താങ്കള്‍ സമ്മതിച്ചില്ല എങ്കില്‍ കൂടി,യുക്മ എന്ന പ്രസ്ഥാനത്തില്‍ എത്തുന്നതിനു മുന്പ് എത്ര പേര്‍ താങ്കളെ അറിയുമായിരുന്നുവെന്നു ഓര്‍ത്താല്‍ മതിയാകും.

ഞാന്‍ മുകളില്‍ ക്രിമിനല്‍ ബുദ്ധി എന്നൊരു വാക്കുപയോഗിച്ചിരുന്നു.അതിനെ കുറിച്ച് പറഞ്ഞാല്‍ ഇവിടെ യുകെയില്‍ മറ്റൊരാളുടെ ഇമെയില്‍ ഹാക്ക് ചെയ്യുക എന്നത് ഒരു ക്രിമിനല്‍ കുറ്റമാണെന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാം. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍” അകത്തുപോയി ഗോതമ്പുണ്ട തിന്നേണ്ടിവരും”അതുപോലത്തെ ഒരു ഗോതമ്പുണ്ട തിന്നേണ്ട അവസരത്തില്‍ നിന്നും യുക്മയുടെ ഈ വിശിഷ്ട നേതാവ് തലനാരിഴക്കാന് രക്ഷപെട്ടത്.ഏതാനും മാസങ്ങള്‍ക്ക് മുന്പ് നമ്മുടെ ഈ നാഷണല്‍ സെക്രട്ടറി,PRO ബാലാ സജീവ്‌ കുമാറിന്റെ ഇമെയില്‍ ഹാക്ക് ചെയ്യുകയും, ഇത് പോലീസിലറിയിച്ചാല്‍ മഹത്തരമായ നമ്മുടെ യുക്മയുടെ പെരിനുണ്ടാവുന്ന കളങ്കമോര്‍ത്തു ശ്രീ.ബാലാ അതില്‍ നിന്നും പിന്മാരിയതായാണ് അറിയുവാന്‍ കഴിഞ്ഞത്.ഇനി പറയൂ ഈ ക്രിമിനല്‍ ബുദ്ധിക്കാരനെ നമ്മുടെ യുക്മക്ക് വേണമോ എന്ന്?അന്ന് ശ്രീ.ബാലാ അയാളോട് കാണിച്ച കാരുണ്യം ഒരു നല്ല ജീവിതാനുഭവമായി എടുക്കും എന്നോര്‍ത്ത നമുക്കാണ് തെറ്റുപറ്റിയത്.ഇതിനൊക്കെ മറപിടിക്കുന്ന ഒരു യുക്മ പ്രസിഡന്റും.

ശ്രീ. എബ്രഹാം അദ്ദേഹത്തിന്‍റെ തുറന്ന കത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ സംഘടനയുടെ രഹസ്യ സ്വഭാവമുള്ള ഇ മെയില്‍ പുറത്തുവിട്ടതിനു ശ്രീ. ബാലക്കെതിരെ ആറു മാസം വിലക്ക് എര്പ്പെടുയിട്ടുള്ളതായി വായിച്ചറിയാന്‍ പറ്റി.(യുക്മ ഭാരവാഹികള്‍ ഒക്കെ ഇന്നാണ് ഇങ്ങനെ ഒരു കഥ നടന്നതരിയുന്നതുട്ടോ )അങ്ങിനെയെങ്കില്‍ ശ്രീ.ബാലയുടെ ഇമെയില്‍ ഹാക്ക് ചെയ്തതിനു ശ്രീ.അബ്രഹാമിനെതിരെ എന്ത് ആക്ഷന്‍ എടുക്കും അല്ലങ്കില്‍ യുക്മയുടെ വാര്‍ത്ത കുറിപ്പുകള്‍ ള്‍ മറ്റൊരാള്‍ക്ക്‌ അയക്കാന്‍ അനുവാദം കൊടുത്തതിലൂടെ ശ്രീ.അബ്രാഹാമിനെയും ആറു മാസം വിലക്കേണ്ടതല്ലേയെന്നു ബഹുമാന്യനായ പ്രസിഡന്റ്‌ ദയവായി വെളിപ്പെടുത്തണം.അതോ ബഹുമാന്യനായ പ്രസിടന്റിന്റെ അറിവോടെ ആയിരിന്നുവോ എന്നും ഇവിടുത്തെ മലയാളികള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ട്.

വീണ്ടും ശ്രീ.എബ്രഹാം ലൂക്കോസ് ഊന്നി ഊന്നി പറയുന്ന കാര്യങ്ങള്‍ ഒന്ന് കൂടി വ്യക്തമാക്കേണ്ടതുണ്ട്.

1 . യുക്മ രൂപികരിച്ചിട്ടു മൂന്നു വര്‍ഷമായെങ്കിലും എന്തേ ഇതൊരു ചാരിറ്റി സംഘടനയായിട്ട് ഇതുവരെ രെജിസ്ടര്‍ ചെയ്യാന്‍ പറ്റിയില്ല?2010 ജൂലൈ 10 നു ഇലക്ഷന്‍ വേദിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം രജിസ്ട്രഷന്‍ 99 % പൂര്‍ത്തിയായതായി പറയുകയുണ്ടായി.ഈ ഒരു വര്‍ഷത്തിനു ശേഷവും ആ ഒരു ശതമാനം ബാക്കി.അതായതു ഒരു വര്‍ഷത്തില്‍ ഒരു ശതമാനം പോലും തീര്‍ക്കാന്‍ കഴിയാത്ത നെത്രുത്തം.!!!

2 . ഇന്ന് യുകെയിലെ ഒട്ടുമിക്ക അസോസിയേഷനുകളും ഇവിടുത്തെ ഗവമെന്റിന്റെ വിവിധ ഫണ്ടുകള്‍ വാങ്ങി ഫലപ്രദമായി തങ്ങളുടെ അസോസിയേഷന്റെ അഭിവൃത്തിക്കായി ഉപയോഗിക്കുന്നവരാണ്.ഇതിനു നല്ല ഉദാഹരണമാണ് നനീട്ടന്‍ കേരള ക്ലബ്ബും,സൌതെണ്ട് ഓണ്‍ സീ പോലുള്ള മലയാളീ സംഘടനകള്‍.ഈ പ്രസിടന്റ്റ് കയറി വര്ഷം മൂന്നായിട്ടും ഇവര്‍ക്കിതിനെ കുറിച്ചരിഞ്ഞുകൂടാ എന്ന് ശ്രീ.എബ്രഹാം ലൂക്കോസ് റീജിയന്റെ മീറ്റിങ്ങിനിടയില്‍ പറഞ്ഞത് തന്നെ ഇവരുടെ കഴിവ് കേടു വിളിച്ചറിയിക്കുന്നു.

3 . അതുപോലെ സ്പോര്‍ട്സ് ഡേ വന്‍ വിജയമെന്ന് ശ്രീ..എബ്രഹാം ലൂക്കോസ് കൊട്ടിഘോഷിക്കുമ്പോഴും ഓര്‍ക്കുക, നമ്മുടെ മഹാനായ പ്രസിടന്റിന്റെ രീജിയ്നില്‍ അങ്ങിനെ ഒരു സംഭവമേ ഇല്ലായിരുന്നുയെന്നു.കഴിഞ്ഞ വര്‍ഷത്തിലെ വിജയികളെ മാത്രമേ അവിടെ നിന്നും നാഷണല്‍ സ്പോര്‍ട്സ് നു പങ്കെടുത്തിട്ടുള്ളൂ എന്നും.

ഇത്രയൊക്കെ ആയിട്ടും ഇവരുടെ നീക്കങ്ങള്‍ വളരെ പരിതാപകരം എന്നേ പറയേണ്ടിയിരിക്കുന്നു.ഇതിനു ഉദാഹരണമാണ് ഇവരുടെ പുതിയ 14 നു നടക്കാന്‍ പോകുന്ന കമ്മിറ്റി.യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കമ്മിറ്റി വ്യാഴാഴ്ച നടക്കുവാന്‍ പോണു.ഒരു പ്രവൃത്തി ദിവസം കമ്മിറ്റി വച്ചാല്‍ ആരും ചെല്ലുകേല,അത് മാത്രമല്ല അന്നാണല്ലോ പ്രസിടന്റിനു അവധിയുള്ളതും, അപ്പോള്‍ പിന്നെ കാര്യങ്ങള്‍ മനസ്സിലുള്ളതുപോലെ തന്നെ നടത്തുകയും ചെയ്യാമല്ലോ.അങ്ങിനെ ഒരു മാസം കൂടി പോയാല്‍ അവധിക്ക് നാട്ടില്‍ എല്ലാവരും പോകും,പിന്നെ ഓണമായി,ഓണം കഴിഞ്ഞാല്‍ വീണ്ടും റീജിയന്‍ കലാമേള, നാഷണല്‍ കലാമേള പിന്നെ ഇലക്ഷനോ, അതിപ്പോ പിന്നെ തണുപ്പ് കാലം കഴിഞ്ഞാലല്ലേ പറ്റൂ..അപ്പോള്‍ പിന്നെ അടുത്ത ജൂണില്‍..
ഏതൊക്കെ ആയാലും ഇത്തവണയും പ്രസിടന്റിനു ഓടി നടന്നു ഓണം ഉണ്ണാം..,1000 മെഗാ വോട്ടു പ്രസംഗവു നടത്തം..മുണ്ടും ജുബ്ബയും ഒക്കെ റെഡി ആണെന്ന് ഊഹിക്കാം..പാവം യുകെ മലയാളികള്‍..

ഇത്തരം ഒന്നിനും കൊള്ളാത്ത കഴിവ് കേട്ട ഒര്രു നേത്രുത്തം യുക്മ എന്ന സംഘടനക്കു ആവശ്യമുണ്ടോ?രാഷ്ട്രീയക്കാരും ബിസിനസുകാരും ഒക്കെ ചേര്‍ന്ന് യുക്മ പിടിച്ചെടുക്കാന്‍ തുടങ്ങുന്നു എന്ന് ശ്രീ.എബ്രഹാം ലൂക്കോസ് പറയുമ്പോള്‍ ഒരു ചോദ്യം ബാക്കി, ഇതില്‍ ആര്‍ക്കാണ് രാഷ്ട്രീയമില്ലാത്തത്?അപ്പോള്‍ പിന്നെ മാന്ച്ചസ്റ്റില്‍ ഒരു OICC മീറ്റിംഗില്‍ ശ്രീ.വര്‍ഗീസ്‌ ജോണ്‍നെ പോലെ ഒരാളെ തോന്നിച്ചത്.. തോന്നിയതാവും അല്ലെ..?

എന്റെ ഈ പ്രസ്താവന വഴി ആരെയും മുറിവേല്‍പ്പിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല, ചില വെളിപ്പെടുത്തലുകള്‍ ചിലരുടെയെങ്കിലും കുടുംബങ്ങള്‍ക്ക് വേദന ഉണ്ടാക്കിയേക്കാം..എനിക്ക് മറ്റു മാര്ഗ്ഗങ്ങളില്ലയിരുന്നു,സദയം ക്ഷമിക്കുമല്ലോ.

ബിനോ അഗസ്റിന്‍
റീജിയണല്‍ സെക്രട്ടറി
ഈസ്റ്റ്‌ ആന്‍ഗ്ലിയ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.