1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2017

 

ലണ്ടന്‍: ഈ കഴിഞ്ഞ 25/ 02 / 2017 ലണ്ടന്‍ നഗരം സാക്ഷ്യംവഹിച്ചത് ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ വേരിട്ടനുഭവത്തിന്റെ നേര്‍സാക്ഷ്യം തന്നെ ആയിരുന്നു .ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം നൂറുകണക്കിന് അനുവാചകഹൃദയങ്ങളില്‍ നടനത്തിന്റെ വര്‍ണ്ണപ്രപഞ്ചം തീര്‍ത്തുകൊണ്ടാണ് അരങ്ങൊഴിഞ്ഞത് .ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ അര്‍ത്ഥതലങ്ങളെ പുതുതലമുറയ്ക്ക് പകര്‍ന്നുനല്കുന്നതിനും അതിനോടൊപ്പംതന്നെ ഭരതമുനിയുടെ നാട്യശാസ്ത്രവും ,ഭാവാഭിനയവും ലണ്ടനിലെ പുതുതലമുറക്ക് കാട്ടികൊടുക്കുവാനും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ സംഘാടകര്‍ക്ക്കഴിഞ്ഞു. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഭജന സംഘത്തിന്റെ ഗാനാര്‍ച്ചനയോടെ ആണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് .അഷ്ടാക്ഷര മന്ത്രജപത്താല്‍ അനുഗ്രഹീതമായി തീര്‍ന്ന വേദി പിന്നീട് ശിവരാത്രി നൃത്തോത്സവത്തിന്റെ വേദിയായി പരിണമിക്കപെട്ടു.ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാനായ തെക്കുമുറി ഹരിദാസ്,Dr ശിവ,ഏഷ്യാനെറ്റ് യൂറോപ്യന്‍ കോര്‍ഡിനേറ്റ ആനന്ദ് ടി വി ഡയറക്ടറും ആയ Mr ശ്രീകുമാര്‍, ജനംടീവീ ഫിനാന്‍സ് ഡയറക്ടര്‍ ആയ Mr കൃഷ്ണകുമാര്‍, നൃത്തോത്സവത്തിനു നേതൃത്വം നല്‍കിയ അനുഗ്രഹീത കലാകാരനായ Mr വിനോദ് നായര്‍ ,കുട്ടികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നാട്യ അരങ്ങിനു തിരിതെളിഞ്ഞു .Ms മീനാക്ഷി രവി നൃത്താവിഷ്‌കാരം നല്‍കി ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ കുരുന്നുകള്‍…… ഏകദന്തം വിനായകം എന്നുതുടങ്ങുന്ന പദത്തിന് അടിവച്ചു തുടങ്ങിയപ്പോള്‍ അരങ്ങില്‍ വിഘ്‌നേശ്വര പ്രസാദം നിറഞ്ഞുതുളുമ്പി.

തുടര്‍ന്ന് പൗര്‍ണമി ആര്‍ട്‌സിലെ കുട്ടികള്‍ക്ക് വേദികൈമാറി. ഭാവരാഗതാളങ്ങളുടെ ആദ്യാക്ഷരങ്ങള്‍കൊണ്ട് നടനത്തെ ആവിഷ്‌കരിച്ച പൗര്‍ണമി ആര്‍ട്‌സിലെ കുട്ടികളുടെ നൃത്താവിഷ്‌കാരണം വളരെയധികം ഹൃദ്യംആയി .ക്രോയ്‌ഡോണ്‍ ആസ്ഥാനം അയിപ്രാവര്‍ത്തിക്കുന്ന ഈ കലാക്ഷേത്രത്തിനു നേതൃത്വം നല്‍കുന്നത്Mr അശോക് കുമാര്‍ ആണ്.ഭാരതീയ ക്ഷേത്രകലകളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഭരതനാട്യം മുതലായ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നതെ .കേദാരരാഗത്തില്‍ തുടങ്ങുന്ന ജതിസ്വരങ്ങള്‍ക്കു പൗര്‍ണമി ആര്‍ട്‌സിലെ കുട്ടികള്‍ ആദിതാളത്തില്‍ പദങ്ങള്‍ വെച്ചാടിയപ്പോള്‍ Ms മീനാക്ഷി രവി എന്ന അനുഗ്രഹീത കലാകാരിയുടെ ശിക്ഷണ വൈഭവം ഒന്നുകൂടി വെളിവായിത്തീര്‍ന്നു.

അടുത്തതായി വേദിയില്‍ എത്തിച്ചേര്‍ന്നത് Ms ആശ ഉണ്ണിത്താന്‍ നേതൃത്വം നല്‍കുന്ന ആശാ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ കുട്ടികള്‍ ആണ് .മധുര മധുര വേണുഗീതം എന്നുതുടങ്ങുന്ന അഥാനാ രാഗത്തിലുള്ള ഭാരതനാട്യപദം എല്ലാവരുടെയും മനംകവരുന്നതായിരുന്നു.5 വയസുമുതല്‍ ശ്രീമതി കലാമണ്ഡലം സത്യഭാമയുടെ ശിക്ഷണത്തില്‍ നൃത്തം പഠിച്ചു തുടങ്ങിയ Ms ആശ ഉണ്ണിത്താന്‍ തനിക്കു പകര്‍ന്നുകിട്ടിയ അറിവുകളെ പുതുതലമുറക്ക് പകര്‍ന്നുനല്കുകയാണ് തന്റെ പ്രവര്‍ത്തനത്തിലൂടെ ചെയ്യുന്നത്.
ശ്രീ പാപനാശം ശിവനാല്‍ വിരചിതം ആയ ശ്രീ രുദ്രമ്മാ ദേവി നൃത്താവിഷ്‌കാരം നല്‍കിയ ഭാരതനാട്യപദം Ms പൂര്‍ണമേനോന്‍ അവതരിപ്പിച്ചപ്പോള്‍.വേദിയില്‍ വള്ളി യുടെ മുരുകനോടുള്ള അടങ്ങാത്ത ഭക്തിയും പ്രണയവും ആണ് പ്രേക്ഷകര്‍ കണ്ടത്. വളരെ ചെറുപ്പത്തില്‍ തന്നെ നൃത്തം പഠിച്ചുതുടങ്ങിയ Ms പൂര്‍ണ മേനോന്‍ അഭിനയദര്‍പ്പണത്തിലെ ഓരോചുവടുകളും തന്നില്‍ ഭദ്രമെന്നു അനുവാചകര്‍ക്ക്മുന്നില്‍ തെളിയിക്കുകയായിരുന്നു. പിന്നീട് വേദിയിലെത്തിയത് ആദിതാളത്തില്‍ ചുവടുകള്‍വെച്ച് കുഴലൂതി മനമെല്ലാം എന്ന കാബോജി രാഗത്തില്‍ തുടങ്ങുന്ന കൃഷ്ണ ഭക്തിഗാനത്തോടെ ആണ്. Ms. സൂര്യ എന്ന കലാകാരിയാണ് .Kent ഹിന്ദുസമാജത്തില്‍ നിന്നും എത്തിയ Ms. സൂര്യ നൃത്തം അഭ്യസിക്കുന്നത് Lsaya School of arts ലാണ് കൃഷ്ണന്റെ വേണുഗാനത്തില്‍ മനമലിഞ്ഞ വൃന്ദാവനവും ഗോപസ്ത്രീകളുമെല്ലാം സുര്യഎന്നകലാകാരിയുടെ മുഖത്തിലൂടെ അനുവാചകഹൃദയങ്ങളില്‍ എത്തിച്ചേര്‍ന്നു.

ആന്ധ്രായിലെ കൃഷ്ണാജില്ലയിലെ കുച്ചുപ്പുടി എന്ന ഗ്രാമത്തില്‍ ഉത്ഭവിച്ച കുച്ചുപ്പുടി എന്ന ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ ആവിഷ്‌കരണവുമായി പിന്നീട് വേദിയിലെത്തിയത് Ms അമൃത ജയകൃഷ്ണന്‍ ആണ്.നാട്യ ദേവനായ ഭഗവാന്‍ മഹേശ്വരനു സ്തുതിയുമായി വേദിയില്‍ ഭാവവൈവിധ്യതുളുമ്പുന്ന ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ മറ്റൊരു മുഖമുദ്രയാണ് Ms അമൃത ജയകൃഷ്ണനിലൂടെ സാധ്യമായത്.4 വയസ്സുമുതല്‍ ശ്രീമതി ശ്രീദേവി രാജന്റെ ശിഷ്യണത്തില്‍ (Daughter of Ms Kalamandalam Kalyanikutti) തന്റെ കലാപഠനം തുടങ്ങിയ അമൃതാ. ശ്രീ വെമ്പട്ടി ചിന്ന സത്യത്തിന്റെ കീഴില്‍ കുച്ചുപ്പിടിയും അഭ്യസിച്ചു.മലയാളകാവ്യഭാവനയെ നമ്മുക്കു സമ്മാനിച്ച ശ്രീ ഓ. എന്‍. വി. കുറുപ്പ് സാറിന്റെ ചെറുമകള്‍കൂടിയാണ് അമൃത.
ഭാരതമുനിയുടെ നാട്യശാസ്ത്രം നമ്മുക്കറിവുള്ളതാണ്.ഒരു നര്‍ത്തകന്‍ അഥവാ നര്‍ത്തകിക്കുവേണ്ട ലക്ഷണ ശാസ്ത്രം നമ്മുടെ പൈതൃകഗ്രന്ഥങ്ങള്‍ ഉത്‌ഘോഷിക്കുകയും ചെയുന്നുണ്ട് . ഈ ലക്ഷണം മാത്രമല്ല ഈശ്വരകൃപയും ഒരു പ്രധാനകാര്യം തന്നെ ആണ്.അങ്ങനെ ലക്ഷണശാസ്ത്രവും കൃപയും ചേര്‍ന്നുവന്നാലും ഒരുഭാഗ്യം കൂടി വേണം അങ്ങനെ എല്ലാം സിദ്ധിച്ച ഒരു അനുഗ്രഹീത കലാകാരന്‍ ആണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഈ വര്‍ഷത്തെ നൃത്തോത്സവത്തിനു നേതൃത്വം നല്‍കിയത്. ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന്റെ മുഖമുദ്ര ആയ സൂര്യാ ഡാന്‍സ് ഫെസ്റ്റിവലിനെ അനുസ്മരിപ്പിക്കും വിധം ഈ നൃത്തസന്ധ്യയെ ലണ്ടന്‍ മലയാളികള്‍ക്കായി കോര്‍ത്തിണക്കിയത് Mr വിനോദ് നായര്‍ എന്ന യു. കെ യിലെ തന്നെ അറിയപ്പെടുന്ന കലാകാരനാണ്.അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഭാരതീയ നൃത്തങ്ങളില്‍ ഭരതനാട്യം തമിഴ്‌നാടിന്റെ സംഭവനയാണ്.ഭാരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയദര്‍പ്പണം എന്ന ഗ്രന്ഥമാണ് അതിന്റെ ആധാരം തന്നെ ഇങ്ങനെ പറയുവാനുള്ളകാരണം ഇത്രയധികം ശാസ്ത്രീയത അവകാശപ്പെടുന്ന ഈ കലാരൂപത്തിന്റെ നന്മ ഒട്ടുംചോരാതെ അനുവാചകഹൃദയങ്ങളില്‍ എത്തിക്കുവാന്‍ Mr വിനോദ് നായര്‍ക്കു കഴിഞ്ഞു എന്നതിന് ഉത്തമ ഉദാഹരണം ആയി തീരുകയാണ് ഈ വര്‍ഷത്തെ നൃത്തോത്സവവേദിയില്‍ അദ്ദേഹം എത്തിച്ചേര്‍ന്നപ്പോള്‍.ഈ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും ലോകത്തിന്റെ പലസ്ഥലങ്ങളിലും വേറിട്ടവേദികളില്‍കൂടി അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ നടനവിസ്മയം കൊണ്ട് ധാരാളം അനുവാചക ഹൃദയങ്ങളെ സ്വന്തമാക്കി.

ഹംസധ്വനി രാഗത്തില്‍ ആദിതാളത്തില്‍ പുഷ്പാഞ്ജലിയുമായി. അദ്ദേഹവും സഹപ്രവര്‍ത്തകയും എത്തിയപ്പോള്‍. പ്രകാശപൂരിതമായ മുഖത്തെ ഭാവതലങ്ങളില്കൂടി നൃത്തത്തിന്റെ വിവിധ തലങ്ങളെ വരച്ചുകാട്ടി. നൃത്തത്തില്‍ താളത്തിന്റെയും, ലയത്തിന്റെയും ,സമയോചിതമായ സമ്മേളനത്തെ ആദ്യത്തെ ഭരതനാട്യത്തിന്റെ അവതരണത്തില്‍കൂടി പ്രേക്ഷകര്‍ക്കു വ്യക്തമാക്കി നല്‍കി . Ms ശങ്കരി മൃന്ദ ഈ കലാസന്ധ്യയില്‍ Mr വിനോദ് നായരോടൊപ്പം അവരുടെ ചിലങ്കകള്‍ കുടി ചലിപ്പിച്ചപ്പോള്‍ നൃത്തോത്സവം അതിന്റെ ഉത്സവപര്യമതയില്‍ എത്തിച്ചേര്‍ന്നിരുന്നു. Ms ശങ്കരി മൃന്ദ യു.കെ യിലെ തന്നെ അറിയപ്പെടുന്ന ഒരു നൃത്തസംവിധായിക കുടിയാണ്. ഭാരതീയ ശാസ്ത്രീയ നൃത്തസംബന്ധമായ ധാരാളം സെമിനാറുകളും അവര്‍ രാജ്യത്തിന്റെ അങ്ങോളമിങ്ങോളം സംഘടിപ്പിച്ച ഈ കലാകാരി തന്റെ ക്രിയാത്മക ചിന്തകളെ നാട്യശാസ്ത്രത്തിന്റെ പാര്യമ്പര്യത്തില്‍ ലവലേശം നഷ്ടപെടുത്താതെയാണ് Ms. ശങ്കരി മൃന്ദ തന്റെ ഓരോ പ്രവര്‍ത്തനത്തില്കൂടിയും ചെയ്യുന്നത്. ഭാരതീയ നൃത്തങ്ങളില്‍ മുഖ്യസ്ഥാനത്തുള്ള ഭരതനാട്യത്തിന്റെ ആത്മീയം ആയ അടിസ്ഥാനം സുവിധിത മാണ്. Mr വിനോദ് നായരും,Ms ശങ്കരി മൃന്ദയും ചേര്‍ന്നു രണ്ടാമതായി വേദിയില്‍ പാലാഴിമഥനത്തിന്റെ കഥയെഅടിസ്ഥാനമാക്കി ശിവപദം അവതരിപ്പിച്ചപ്പോള്‍ അനുവാചകഹൃദയങ്ങളില്‍ ഈ രണ്ടു അനുഗ്രഹീത നര്‍ത്തകര്‍ അവരുടെ ഇടംനേടി. ഈ രണ്ടു അനുഗ്രഹീതനര്‍ത്തകര്‍ തങ്ങള്‍ക്കു കിട്ടിയ ഈശ്വര വരദാനത്തെ പകര്‍ന്നു നല്‍കുന്നതിനായി Soorya Academy of Arts എന്ന സ്ഥാപനം കുടി നടത്തപെടുന്നുണ്ട്.

നൃത്തോത്സവത്തിന്റെ അവസാനഭാഗം മുഴുവന്‍ കൈയ്യടക്കിയത് Upahar School of Dance ലെ കുട്ടികളും അവരുടെ അനുഗ്രഹീത ഗുരുനാഥയും ആണ്. ഭാരതീയപൈതൃകം യുഗങ്ങളായി കരുതിവെച്ചിരുന്ന നാട്യശാസ്ത്രനിയമങ്ങളെ പുതുതലമുറയ്ക്ക് പകര്‍ന്നുനല്കുകയാണ് Ms ശാലിനി ശിവശങ്കര്‍ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ചെയുന്നത്.നൃത്തത്തെ തന്റെ ജീവനോളം സ്‌നേഹിക്കുകയും ,അതുതന്നെ ജീവിതം എന്നാധാരമാക്കി തന്റെ ആത്മാവിനോളം നടനത്തെ സ്‌നേഹിക്കുന്ന ഈ അനുഗ്രഹീത കലാകാരി തന്റെ ലാസ്യനടനത്തിലൂടെ ലോകത്തിന്റെ പലവേദികളിലും തന്റെ നൃത്താവിഷ്‌കാരണത്തില്‍കൂടി ധാരാളം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് .2003 ല്‍ ക്രോയ്‌ഡോണ്‍ ആസ്ഥാനമാക്കി ഉപഹാര്‍ സ്‌കൂള്‍ ഓഫ് ഡാന്‍സിനെ തുടക്കംകുറിച്ചപ്പോള്‍ 8 കുട്ടികളായിരുന്നു ഇന്ന് ധാരാളം ശിഷ്യ സമ്പത്തുള്ള Ms ശാലിനി ശിവശങ്കര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുകയാണ് .കേരളത്തിന്റെ തനതു ലാസ്യകലാരൂപമായ മോഹിനിയാട്ടം അതിന്റെ അനന്തസാധ്യതകളെ കണ്ടെത്തുവാനുള്ള ശ്രമങ്ങളുടെ ആവിഷ്‌കരണം ആണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ നൃത്തോത്സവവേദിയില്‍ Ms ശാലിനിയും Ms ഡാനിയേലയും ചേര്‍ന്നവതരിപ്പിച്ച മോഹിനിയാട്ടo.പ്രേക്ഷക ഹൃദയങ്ങളില്‍ ലാവണ്യ സമ്പന്നമായ കൈശീക വൃത്തിയില്‍ ഊന്നിയ ചലനങ്ങളോടൊപ്പം ശൃംഗാരരസപ്രദമായ ഭാവവൈഭവം കൊണ്ടും Upahar School of Dance കുട്ടികള്‍ നൃത്തോത്സവവേദിയില്‍ നാട്യത്തിന്റെ ഭാവതാളംപകര്‍ന്നു ഈ കലാസന്ധ്യക്കു പരിപൂര്‍ണത നല്‍കി. ഇത്രയധികം അനുഗൃഹീദ്ദമായ കലാസന്ധ്യയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ ആയ തെക്കുംമുറി ഹരിദാസ് സെര്ടിഫിക്കറ്റുകള്‍നല്‍കുകയും അനുഗ്രഹീതരായ കലാകാരന്മാരെ വേദിയില്‍ വെച്ച് ആദരിക്കുകയും ഈ ആഘോഷത്തിനു നേതൃത്വം നല്‍കിയ Mr വിനോദ് നായരോടുള്ള നന്ദിയും രേഖപെടുത്തുകയുണ്ടായി. പിന്നീട് പതിവുപോലെ മുരളി അയ്യരുടെ നേതൃത്വത്തില്‍ ദീപാരാധനയും, പതിവ് അന്നദാനവും നടന്നു.
അടുത്തമാസത്തെ സദ്‌സംഗം മീനഭരണിമഹോത്സവം ആയിട്ടുകൊണ്ടാടുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു .കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,

07828137478, 07519135993, 07932635935.

Date: 25/03/2017

Venue Details: 731735, London Road, Thornton Heath, Croydon. CR76AU

Email: londonhinduaikyavedi@gmail.com
Facebook.com/londonhinduaikyavedi

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.