1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2015

ലിബിയന്‍ അഭയാര്‍ത്ഥികള്‍ യാതൊരു നിയന്ത്രണവുമില്ലാതെ കുടിയേറ്റം നടത്തുന്നതിന് തടയിടുന്നതിനായി ബ്രിട്ടന്റെ നേതൃത്വത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഐക്യരാഷ്ട്രസഭയെ സമീപിക്കുന്നു. ലിബിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് തടയാന്‍ സായുധ നീക്കത്തിന് അനുമതി തേടിയാണ് യൂറോപ്യന്‍ യൂണിയന്‍ ഐക്യരാഷ്ട്രസഭയെ സമീപിക്കുന്നത്. യുഎന്‍ രക്ഷാസമിതിയില്‍ ബ്രിട്ടന്‍ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കും. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ നീക്കം ആശങ്കാ ജനകമാണെന്ന് ലിബിയ പ്രതികരിച്ചു.

സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നിന്ന് നൂറിലധികം പേരാണ് ഓരോ ദിവസവും യൂറോപിലേക്ക് പലായനം ചെയുന്നത്. ഇവരെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യന്‍ യൂണിയന്‍ സായുധ നീക്കത്തിന് ഒരുങ്ങുന്നത്. അനധികൃത കടത്തുകാരെ തകര്‍ക്കാന്‍ എന്ത് നടപടിയും സ്വീകരിക്കാന്‍ അനുമതി തേടുന്നതാകും ബ്രിട്ടന്‍ അവതരിപ്പിക്കുന്ന പ്രമേയം.

ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണ പ്രമേയത്തിനുണ്ട്. രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള റഷ്യയുടെ പിന്തുണ ഉറപ്പാക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്ന് ചേരുന്ന ര ക്ഷാസമിതി യോഗം നിര്‍ണായകമാണെന്ന്യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി ചീഫ് ഫെഡറിക മോഗേര്‍നി പറഞ്ഞു.അഭയാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ നീക്കത്തിനെതിരെ ലിബിയ രംഗത്തെത്തി. ഏത് തരത്തിലുള്ള സൈനിക നടപടിക്കാണ് യൂറോപ്യന്‍യൂണിയന്‍ ഒരുങ്ങുന്നതെന്ന് അറിയില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ലിബിയന്‍ സ്ഥാനപതി ഇബ്രാഹിം ദബാഷി പറഞ്ഞു. ദാരിദ്ര്യവും രാഷ്ട്രീയ അരക്ഷിതാവസ്ഥയുമാണ് ലിബിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പലായനം വര്‍ധിക്കാന്‍ കാരണം.

അഭയാര്‍ത്ഥികളുടെ സുരക്ഷിതമല്ലാത്ത കടല്‍ യാത്ര സ്ഥിരം അപകടം ക്ഷണിച്ചുവരുത്താറുണ്ട്. 50,000 പേരാണ് ഈ വര്‍ഷം ഇതുവരെ കടല്‍മാര്‍ഗം യൂറോപിലെത്തിയത്. 1800 പേര്‍ ഈ കൊല്ലം മെഡിറ്ററേനിയന്‍ കടലില്‍ മരിച്ചു. കഴിഞ്ഞ മാസം ഉണ്ടായ ബോട്ടപകടത്തില്‍ 900 പേരാണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്നാണ് ശക്തമായ നടപടി സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്‍കൈ എടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.