1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2015

മെഴ്‌സിസൈഡിലെ പ്രഥമ മലയാളി അസ്സോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍ (ലിമ) യുടെ 15#ാ മതു ഭരണസമിതി ജനുവരി 25 നു ശനിയാഴ്ച ലിവര്‍പൂളിð കൂടിയ ജനറðബോഡി യോഗത്തിð വച്ചു തിരഞ്ഞടുത്തു. ഒരു ദശാബദത്തിലേറയായി ലിവര്‍പൂളിലെ മലയാളികള്‍ക്കും, യു.കെയിലേ മറ്റുള്ള മലയാളി അസ്സോസിയേഷനുകള്‍ക്കും മാതൃകയായി നിലകൊള്ളുന്ന ലിമ പ്രശംസനീയമാം വിധം അതിന്റെ പ്രയാണം തുടരുന്നു. പ്രവര്‍ത്തന മികവിð തുടക്കം മുതð വ്യത്യസ്തയോടെ നിലകൊള്ളുന്ന ലിമ ഇക്കാലമത്രയും ലിവര്‍പൂള്‍ മലയാളികള്‍ക്കായി അക്ഷീണം പ്രവര്‍ത്തിച്ചു വരുന്നു.

ലിമയുടെ ഈ വര്‍ഷത്തെ പ്രസിഡന്റായി ഷാജു ഉതുപ്പ് വീïും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ലിദീഷ് രാജും തിരഞ്ഞെടുക്കപ്പെട്ടു. ലിമയുടെ ആരംഭം മുതð ലിമയുടെ വിവിധ മേഖലകളിð പ്രവര്‍ത്തിച്ചിട്ടുള്ള ഷാജുവിനെ സംബന്ധിച്ചിടത്തോളം അസ്സോസിയേഷനെ ഉന്നതങ്ങളിð എത്തിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മറ്റി വളാരെയധികം സഹായകമാകുമെóതിð സംശയമിñ.

മുന്‍ കമ്മറ്റിയിയംഗമായ ജോയി അഗസ്തി സെക്രട്ടറിയായും, ആന്റോ സെബാസ്റ്റ്യന്‍ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞടുക്കപ്പെട്ടു. യുകെയിലെ അറിയപ്പെടുó കലാകാരനും ലിമയിð അനവധി വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ള ജോയി അഗസ്റ്റിയും ലിമയുടെ ആരംഭ കാലം മുതലുള്ള അംഗവുമായ അന്റോയും ചേരുമ്പോള്‍ അടുക്കും ചിട്ടയുമുള്ള നñ ഒരു പ്രവര്‍ത്തനം നമുക്കു പ്രതീക്ഷിക്കാം.

ട്രഷറാറായി സബാസ്റ്റ്യന്‍ ജോസഫിനെ വീïും തിരഞ്ഞടുത്തു. സ്‌കൂള്‍ ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ നാലു വര്‍ഷമായി ലിമയുടെ ട്രഷറാറായി പ്രവര്‍ത്തിക്കുóു. ജോസ് മാത്യു പി. ആര്‍. ഒ ആന്‍ഡ് ഓഡിറ്റര്‍ ആയി വീïും തിരഞ്ഞടുക്കപ്പെട്ടു.

ആര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായി ജിനോയി മദാനും, വീïും തിരഞ്ഞെടുത്തു. ലിമയുടെ ആര്‍ട്‌സ് മേഖലയിð പ്രത്യേകം വ്യക്തി മുദ്ര പതിപ്പിച്ച ജിനോയിയിð നിóും വളരെ നñ ഒരു പ്രവര്‍ത്തനം നമുക്കു പ്രതീക്ഷിക്കാം.

സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായി ഹരികുമാര്‍ ഗോപാലനും, അനിð ജോസഫും വീïും തിരഞ്ഞെടുക്കപ്പെട്ടു.

എക്‌സികൂട്ടിവ് കമ്മറ്റിയംഗങ്ങളായി ജോസ് കരിപായി, സബാസ്റ്റ്യന്‍ ജോസഫ്, ദിനൂപ് ജോര്‍ജ്, കുര്യാക്കോസ്. ഇ ജെ, ജോര്‍ജ് കിഴക്കേക്കര, സാജു ലൂക്കോസ്. സോജന്‍ മാത്യു , ജെസ്വിന്‍ കുളങ്ങര, ജേക്കബ് മുരിക്കുക്കുന്നേല്‍ തുടങ്ങിയവരടങ്ങുó ഒന്‍പത് അംഗ കമ്മറ്റിയും നിലവിð വന്നു.

പതിവു പ്രോഗ്രാമുകള്‍ക്കൊപ്പം ഒട്ടേറെ വ്യത്യസ്തമായ പുതിയ പ്രോഗ്രാമുകള്‍ ഉള്‍ക്കൊള്ളിച്ചുകൊസ്ഥ് ഈ വര്‍ഷം വിപുലമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുവാന്‍ ലിമയുടെ പുതിയ ഭരണസമിതി പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. ലിവര്‍പൂള്‍ മലയളികള്‍ക്കഭിമാനിക്കാവുó പുതിയ കലാ കായിക പരിപാടികള്‍ ഉള്‍ക്കോള്ളിച്ചുകൊïുള്ള പ്രോഗ്രാമുകള്‍ ഉടന്‍ തന്നെ ലിമയിð നിന്നും പ്രതീഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.