1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2017

 

സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിലക്കിനെ വിമര്‍ശിച്ച് ഹോളിവുഡ് ചിത്രമായ ലയണിന്റെ പത്ര പരസ്യം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കാണ് ലയണ്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ പത്ര പരസ്യത്തിനു വിഷയമായത്.

ലൊസാഞ്ചലസ് ടൈംസില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ത്യന്‍ ബാലനടന്‍ സണ്ണി പവാറാണ് പ്രത്യക്ഷപ്പെടുന്നത്.’എട്ടു വയസ്സുകാരന്‍ സണ്ണി പവാറിന് ആദ്യമായി അമേരിക്കയിലേക്കു വരുന്നതിന് ഒരു വീസ സംഘടിപ്പിക്കാന്‍ അസാധാരണ പരിശ്രമം വേണ്ടിവന്നു. അടുത്ത വര്‍ഷം, ഇതുതന്നെ സധിച്ചെന്നും വരില്ല’ എന്നാണു പരസ്യവാചകം.

വരും വര്‍ഷം രാജ്യാന്തര കലാകാരന്‍മാരെ വച്ചു അമേരിക്കയില്‍ സിനിമയെടുക്കുന്നത് എളുപ്പമാകില്ലെന്നാണു പരസ്യത്തിന്റെ വിമര്‍ശനം. ഇന്ത്യന്‍ വംശജരായ ദേവ് പട്ടേലും പ്രിയങ്ക ബോസും പ്രധാന വേഷത്തില്‍ എത്തുന്ന ലയണിലെ അഭിനയത്തിനു മികച്ച സഹനടനുള്ള നാമനിര്‍ദേശം ദേവ് പട്ടേല്‍ സ്വന്തമാക്കിയിരുന്നു.

സാരു ബ്രെയ്!ലി എന്ന യുവാവിന്റെ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുന്നത്. ദരിദ്രകുടുംബത്തില്‍ ജനിച്ച ഷേരുവിന് സഹോദരനെ നഷ്ടമാകുന്നു. സഹോദരനെതേടി ട്രെയിനില്‍ കയറിയ ഷേരു ചെന്നെത്തിയത് കല്‍ക്കട്ടയില്‍. ജീവിക്കാന്‍ വേണ്ടി പിച്ചയെടുത്തു. പിന്നീട് പലരുടെയും കനിവോടെ അനാഥാലയത്തിലെത്തി. പിന്നീട് ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ ബ്രെയ്!ലി കുടുംബത്തിന്റെ ദത്തുപുത്രനായി വിദേശത്ത് എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

സ്വന്തം വേരുകള്‍ തേടി ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ ഷേരു വീട്ടില്‍ മടങ്ങിയെത്തുന്നു. അഞ്ച് വര്‍ഷം മുമ്പ് മാധ്യമങ്ങളില്‍ വന്ന മധ്യപ്രദേശിലെ ഖാണ്ഡ്വായിലെ ഷേരു മുന്‍ഷി ഖാന്‍ എന്ന കുട്ടി സാരു ബ്രെയ്!ലി എന്ന ഓസ്‌ട്രേലിയന്‍ ബിസിനസുകാരനായ കഥയാണ് ചിത്രത്തിന് അടിസ്ഥാനം. എ ലോങ്ങ് വേ ഹോം എന്ന പേരില്‍ സാരു ബ്രെയിലി തന്റെ ജീവിതം എഴുതി പ്രസിദ്ധീകരിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.