1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2019

സ്വന്തം ലേഖകന്‍: ലോകസഭാ തെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധന കഴിഞ്ഞു; അങ്കത്തിന് കച്ച മുറുക്കുന്നത് 242 പേര്‍: ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്നത് വയനാട്ടില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സമര്‍പ്പിക്കപ്പെട്ട 303 പത്രികകളില്‍ 242 എണ്ണം സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് വയനാട്ടിലാണ്. പ്രധാനമുന്നണികളടക്കം 22 പേരാണ് ഇവിടെ മത്സരത്തിനുള്ളത്. രണ്ടാമത് ആറ്റിങ്ങലിലാണ്. പത്തനംതിട്ട 7, ആലത്തൂര്‍ 7, കോട്ടയം 7 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളില്‍ സ്വീകരിക്കപ്പെട്ട പത്രികകളുടെ എണ്ണം.

സംസ്ഥാനാത്താകെ 2,61,46,853 (രണ്ട് കോടി അറുപത്തിയൊന്ന് ലക്ഷത്തി നാല്‍പ്പത്താറായിരത്തി എണ്ണൂറ്റി അന്‍പത്തിമൂന്ന്) വോട്ടര്‍മാരുണ്ട്. 73,000 പ്രവാസി വോട്ടര്‍മാരും 173 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടമാരുമാണെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

ഏപ്രില്‍ 23 നാണ് കേരളത്തില്‍ വോട്ടെടുപ്പ്. ഒരു മാസത്തിന് ശേഷം മെയ് 23 നാണ് വോട്ടെണ്ണല്‍ നടക്കുക. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 23 നാണ് കേരളം തെരഞ്ഞെടുപ്പിന് വേദിയാകുക.

ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ പതിനൊന്നിനാണ് നടക്കുന്നത്. രണ്ടാം ഘട്ടം ഏപ്രില്‍ പതിനെട്ടിനും മൂന്നാം ഘട്ടം ഏപ്രില്‍ 23 നും നടക്കും. ഏപ്രില്‍ 29 നാണ് നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കുക. അഞ്ചും ആറും ഏഴും യഥാക്രമം മെയ് ആറ്, മെയ് 12, മെയ് 19 എന്നീ തീയതികളില്‍ നടക്കും. മെയ് 23നാണ് വോട്ടെണ്ണല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.