1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2019

സ്വന്തം ലേഖകൻ: പ്രശസ്തമായ ലണ്ടൻ ബ്രിജിനു സമീപം രണ്ടു പേർ കൊല്ലപ്പെടുകയും ഒട്ടേറേ പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിനു പിന്നാലെ ബ്രിട്ടിഷ് പൊലീസ് വെടിവച്ചു കൊന്ന ഭീകരൻ ഉസ്മാൻ ഖാൻ കശ്മീരിലും ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. 2012ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഫോടനം നടത്താനുള്ള അൽ ഖായിദ ഗൂഢാലോചനയിൽ അറസ്റ്റിലായ ഉസ്മാന്‍ ഖാന്റെ വിചാരണക്കിടയിൽ ബ്രിട്ടിഷ് ജഡ്ജ് അലൻ വിൽക്കിയാണ് ഇക്കാര്യം പറഞ്ഞത്.

പാക്ക് അധിനിവേശ കശ്മീരിലുള്ള കുടുംബത്തിൽ നിന്നുള്ള ഉസ്‌മാൻ, അവിടെ ഭീകരപരിശീലന ക്യാംപിൽനിന്നു പരിശീലനം നേടിയിരുന്നതായും അലൻ വിൽക്കി പറഞ്ഞു. ഇംഗ്ലിഷ് നഗരമായ സ്റ്റോക്കിലുള്ള ഭീകരസംഘടനയിൽ അംഗമായിരുന്നു ഉസ്മാൻ ഖാൻ. ഈ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പാക്ക് അധിനിവേശ കശ്മീരിലുള്ള പരിശീലന ക്യാംപ്. ഇവിടുത്തെ പരിശീലനത്തിനു പിന്നാലെയാണ് കശ്മീരിൽ ഉൾപ്പെടെ ഭീകരാക്രമണം നടത്താൻ ഉസ്മാൻ പദ്ധതിയിട്ടത്. ലണ്ടനിലെയും കാർഡിഫിലെയും ഭീകരസംഘങ്ങളുമായും സ്റ്റോക്ക് സംഘം ബന്ധം പുലർത്തിയിരുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഫോടനം നടത്താനുള്ള അവരുടെ പദ്ധിക്ക് സ്റ്റോക്ക് ഭീകരസംഘം സഹായിച്ചതിനു പിന്നാലെയാണ് ഉസ്മാൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുന്നത്.

ഭീകസംഘടനയായ അൽ ഖായിദയുടെ ചീഫ് ഓഫ് എക്സ്റ്റേണൽ ഓപ്പറേഷൻസ് അൻവർ അൽ–അവലാക്കിയിൽ ആകൃഷ്ടനായാണ് ഉസ്മാൻ ഖാൻ ഭീകരവാദത്തിലേക്കു തിരിയുന്നത്. 2011 ൽ യുഎസ് ചാരസംഘടനയായ സിഐഎ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് അൻവൻ അൽ–അവലാക്കി കൊല്ലപ്പെട്ടത്. 2010 ൽ ലണ്ടൻ ബ്രിജിനു സമീപം രണ്ടു പേരുടെ മരണത്തിനിടയാക്കിയ കത്തിക്കുത്ത് കേസിലും ഉസ്മാൻ പ്രതിയാണ്. ഈ കേസിൽ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് 2012 ൽ നടത്താൻ പദ്ധതിയിട്ട സ്ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.