1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2017

 

സ്വന്തം ലേഖകന്‍: ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ ദത്തുപുത്രനെ കൊലപ്പെടുത്തി, ലണ്ടന്‍ നിവാസികളായ ഇന്ത്യന്‍ ദമ്പതികള്‍ കുടുങ്ങി. ലണ്ടന്‍ നിവാസികളായ ആര്‍തി ലോക്‌നാഥ്, ഭര്‍ത്താവ് കണ്‍വാല്‍ജിത്ത് സിങ് എന്നിവരും ഇവരുടെ സുഹൃത്ത് നിതീഷ് എന്നയാളുമാണ് കുടുങ്ങിയത്. ദമ്പതികളുടെ ദത്തുപുത്രനായ ഗോപാലിനെ (13) കൊലപ്പെടുത്തിയെന്നാണ് കേസ്. ഇന്‍ഷുറന്‍സ് തുകയായ 1.20 കോടി രൂപ ലഭിക്കാനാണ് പതിമൂന്നുകാരനെ ഇവര്‍ കൊലപ്പെടുത്തിയത്.

നിതീഷിന്റെ സഹായത്തോടെയായിരുന്നു ദമ്പതികള്‍ ഗോപാലിനെ ദത്തെടുത്തത്. തുടര്‍ന്ന് വന്‍ തുകയ്ക്ക് കുട്ടിയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുത്തശേഷം 5 ലക്ഷം രൂപ നല്‍കി വാടക കൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നു. ഇവരുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഗോപാല്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിന് മരിച്ചു.

ആക്രമണത്തില്‍ സംശയം തോന്നിയ പോലീസ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ നിതീഷിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 2015 മുതല്‍ ദമ്പതികള്‍ കുട്ടിയെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തുകയായിരുന്നു. വിചാരണയ്ക്കായി ദമ്പതികളെ നാട്ടിലെത്തിക്കാന്‍ അഹമ്മദാബാദ് പോലീസ് ഉന്നത അധികൃതരോട് ആവശ്യപ്പെട്ടു.

രാജ്‌ക്കോട്ടിലെ ഒരു ആശുപത്രിയിലായിരുന്നു ഗോപാലിന്റെ മരണം. രിച്ചത്. കത്തിക്കുത്തേറ്റ നിലയിലാണ് ബാലനെ ആശുപത്രിയിലെത്തിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലനെ കൊലപ്പെടുത്താനായി ലണ്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയ നിതീഷ് കുടുങ്ങിയത്.

നിധീഷിനോടും അയാളുടെ രണ്ട് സുഹൃത്തുക്കളോടുമൊപ്പം രാജ്‌ക്കോട്ടില്‍ നിന്ന് സ്വന്തം നാടായ മാലിയയിലേക്ക് പോകുമ്പോള്‍ ബൈക്കിലെത്തിയ വാടകക്കൊലയാളി ഗോപാലിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. 10 ലക്ഷം രൂപ നല്‍കി രണ്ട് വാടകക്കൊലയാളികളെയാണ് നിതീഷ് ഗോപാലിനെ കൊല്ലാന്‍ നിയോഗിച്ചതെന്ന് പോലീസ് അറിയിച്ചു. ആര്‍തിയെയും റയ്ജാദയെയും നാട്ടിലെത്തിക്കാന്‍ അധികൃതര്‍ നടപടി തുടങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.