1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2017

സ്വന്തം ലേഖകന്‍: ലണ്ടന്‍ തീപിടുത്തം, മരിച്ചവരുടെ എണ്ണം മുപ്പതായി, മരണ സംഖ്യ 100 കടക്കുമെന്ന് ആശങ്ക, കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ കെന്‍സിങ്ടണിലുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ ബുധനാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 30 പേര്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്.

കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലാണ്. പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 പേരില്‍ 12 പേരുടെ നില അതീവഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാധ്യതയില്ലെന്ന് അഗ്‌നിശമന വിഭാഗം തലവന്‍ അറിയിച്ചു.

കൂടുതല്‍ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു. പൊലീസ് നായ്ക്കളെ എത്തിച്ച് വിശദമായ പരിശോധന നടത്തി. അതിനിടെ, സംഭവസ്ഥലം എലിസബത്ത് രാജ്ഞി സന്ദര്‍ശിച്ചു.

പ്രദേശവാസികളുമായി സംസാരിച്ച രാജ്ഞി പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും എത്രയുംപെട്ടെന്ന് ആശ്വാസം ലഭിക്കട്ടെയെന്ന് പ്രാര്‍ഥിച്ചു. ബുധനാഴ്ച ബ്രിട്ടിഷ് സമയം അര്‍ധരാത്രി കഴി!ഞ്ഞ് ഒരുമണിയോടെയാണ് കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായത്. 24 നിലകളിലെ 120 ഫ്‌ലാറ്റുകളിലായി അറുന്നൂറോളം പേരാണു കെട്ടിടത്തിലുണ്ടായിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.