1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2015

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി ലണ്ടനില്‍നിന്നും വിമാനം കയറിയ മൂന്ന് മുസ്ലീം പെണ്‍കുട്ടികള്‍ സിറിയന്‍ അതിര്‍ത്തി കടന്നെന്ന് ബ്രിട്ടീഷ് പൊലീസ്. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭ്യമല്ലെങ്കിലും സാഹചര്യ തെളിവുകള്‍ സൂചിപ്പിക്കുന്നത് പെണ്‍കുട്ടികള്‍ ടര്‍ക്കിയില്‍നിന്ന് സിറിയയിലേക്ക് കടന്നെന്നാണെന്ന് തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഷമീമാ ബീഗം, അമീറാ അബേസ്, കദീസാ സുല്‍ത്താന്‍ എന്നീ മൂന്ന് പെണ്‍കുട്ടികള്‍ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വീടുവിട്ട് ഇറങ്ങിയത്. ഗാറ്റ്‌വിക്ക് വിമാനതത്താവളത്തില്‍നിന്ന് ടര്‍ക്കിയിലെത്തിയ ശേഷം ഈ കുട്ടികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങല്‍ പൊലീസിന് ലഭിച്ചിരുന്നു.

പെണ്‍കുട്ടികള്‍ ഐഎസില്‍ ചേരാന്‍ പുറപ്പെട്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് ബ്രിട്ടീഷ് അധികൃതരും ടര്‍ക്കിഷ് അധികൃതരും വ്യാപകമായി തെരച്ചിലുകള്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താന്‍ സാധിച്ചില്ല. പെണ്‍കുട്ടികള്‍ വിമാനം ഇറങ്ങിയ ഇസ്താംപൂളില്‍ ഇപ്പോള്‍ കനത്ത മഞ്ഞും കാറ്റുമാണ്. ഇത് അന്വേഷണങ്ങള്‍ പതുക്കെയാക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. തന്നെയുമല്ല പെണ്‍കുട്ടികള്‍ ഇസ്താംപൂളില്‍ എത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ബ്രിട്ടീഷ് അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുന്നത്. അതുകൊണ്ട് തന്നെ അന്വേഷണങ്ങള്‍ തുടങ്ങുന്നതിനും താമസമുണ്ടായി. ഈ സമയത്തിനുള്ളില്‍ കുട്ടികള്‍ സിറിയന്‍ അതിര്‍ത്തി കടന്നിട്ടുണ്ടാകുമെന്നാണ് സൂചന.

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകളെയും ഭേദിച്ച് തുണയില്ലാതെ എത്തിയ മൂന്ന് പെണ്‍കുട്ടികള്‍ അതിര്‍ത്തി കടന്ന് ഭീകര പ്രവര്‍ത്തനത്തിന് പോയത് നിര്‍ണായകമായ പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.