1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2016

സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ ഇപ്പോള്‍ ഭാഗ്യം നിയന്ത്രിക്കുന്നത് ലുക്ക് തെപ് പാവകളാണ്, പാവകളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസം വ്യാപകമാകുന്നു. നേരത്തെ തന്നെ അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനും കൂടോത്രത്തിനുമെല്ലാം പ്രശസ്തമാണ് തായ്‌ലന്‍ഡ്. അതിനു പുറമെയാണ് പുറമെയാണ് ഇപ്പോള്‍ വ്യാപകമാകുന്ന ലുക്ക് തെപ് പാവകള്‍.

കുട്ടികളുടെ വലുപ്പമുള്ള ഈ പാവകളാണ് ഇപ്പോള്‍ തായ് നിവാസികളുടെ വിശ്വാസത്തെ നിയന്ത്രിക്കുന്നത്. ‘ലുക്ക് തെപ്’ അഥവാ ‘ചൈല്‍ഡ് ഏഞ്ചല്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പാവകള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് തായ്‌ലന്‍ഡുകാരുടെ വിശ്വാസം. കുട്ടികളെ വളര്‍ത്തുന്നതു പോലെ തന്നെയാണ് ഇവര്‍ ലുക് തെപ് പാവകളെയും വളര്‍ത്തുന്നത്. ലുക് തെപ് പാവകള്‍ക്ക് അനുഗ്രഹം തേടി ബുദ്ധമത സന്യാസിമാരെ സന്ദര്‍ശിക്കുന്നതും ഇവരുടെ ശൈലിയാണ്. ഇപ്രകാരം ലഭിക്കുന്ന അനുഗ്രഹം പാവയിലൂടെ തങ്ങള്‍ക്കും ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം.

40 യു.എസ് ഡോളര്‍ മുതല്‍ 800 ഡോളര്‍ വരെയാണ് ഇത്തരം പാവകളുടെ വില. എന്നാല്‍ എത്ര വില ആയാലും ആ തുക മുടക്കാന്‍ ഇവര്‍ക്ക് മടിയില്ല. പാവയെ വാങ്ങിയ ശേഷം ജീവിതത്തില്‍ പോസിറ്റീവായ നിരവധി മാറ്റങ്ങളുണ്ടായെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. എന്തായാലും പാവയുടെ നിര്‍മ്മാതാക്കളാണ് കോളടിച്ചിരിക്കുന്നത്. എത്ര നിര്‍മ്മിച്ചാലും വിപണിയിലെ ആവശ്യത്തിനുള്ളത് ഉണ്ടാക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പ്രമുഖ നിര്‍മ്മാതാക്കള്‍ രഹസ്യമായി അടക്കം പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.