1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2015

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ ലൂയിസ് വാന്‍ഗലിന് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്റെ താക്കീത്. ഫുട്‌ബോള്‍ അസോസിയേഷന്റെ നിയമങ്ങള്‍ മറികടന്ന് മാച്ച് റഫറിക്കെതിരെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചതിനാണ് താക്കീത്. മാച്ച് റഫറി തീരുമാനമെടുത്തത് വണ്‍ സൈഡഡ് ആയാണെന്നായിരുന്നു ലൂയിസ് വാന്‍ഗലിന്റെ ആരോപണം.

എഫ്എ കപ്പിന്റെ നാലം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും കേംബ്രിഡ്ജും ഏറ്റുമുട്ടിയപ്പോള്‍ റെഡ് ഡെവിള്‍സിന് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഇതാണ് വാന്‍ഗലിനെ പ്രകോപിപ്പിച്ചത്.

ഇന്‍ഡിപെന്‍ഡന്റ് റെഗുലേറ്ററി കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിനൊടുവിലാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ ലൂയിസ് വാന്‍ഗലിനെ താക്കീത് ചെയ്തത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും വാന്‍ഗലിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

അതേസമയം എഫ്എ കപ്പ് മത്സരത്തിന് ശേഷം താന്‍ റെഫറിക്കെതിരെ സംസാരിച്ചിരുന്നെന്ന ആരോപണം വാന്‍ഗല്‍ നിഷേധിച്ചു.

അതേസമയം വാന്‍ഗല്‍ റഫറിക്കെതിരെ സംസാരിച്ചിരുന്നതായി മത്സരശേഷം അന്താരാഷ്ട്ര മാധ്യമങ്ങളും സ്‌പോര്‍ട്ട്‌സ് വെബ്‌സൈറ്റുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ 30 വര്‍ഷ പരിശീലക കരിയറിനിടെ ഇത്തരത്തിലൊരു ചായ്‌വ് ഒരു റഫറിയുടെ ഭാഗത്ത്‌നിന്നും ഉണ്ടായിട്ടില്ലെന്നും വാന്‍ഗല്‍ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.