1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2019

സ്വന്തം ലേഖകന്‍: ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ ടീസറിന് യൂട്യൂബില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ ഇരുപത് ലക്ഷം ആളുകളാണ് ചിത്രത്തിന്റെ ടീസര്‍ യൂട്യൂബില്‍ കണ്ടിരിക്കുന്നത്. ടീസര്‍ റിലീസ് ചെയ്ത് ആദ്യ 10 മണിക്കൂറിനുള്ളില്‍ തന്നെ 10 ലക്ഷം പേര്‍ കണ്ടിരുന്നു. നിവിന്‍ പോളിയും നയന്‍ താരയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലെത്തുന്നത്. ഒരു ഫെസ്റ്റിവല്‍ മൂഡുള്ള ചിത്രമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ധ്യാന്‍ ശ്രീനിവാസന്‍ കഥയൊരുക്കി സംവിധാനം നിര്‍വഹിച്ച ‘ലവ് ആക്ഷന്‍ ഡ്രാമ’യില്‍ വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, മല്ലിക സുകുമാരന്‍, ഭഗത് മാനുവല്‍, ദീപക് പറമ്പോള്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. മലര്‍വാടി താരങ്ങള്‍ക്കൊപ്പം ഉര്‍വ്വശിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ശ്രീനിവാസനും പാര്‍വ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്ക് ധ്യാന്‍ നല്‍കിയിരിക്കുന്നത്. ദിനേശന്‍ ആയി നിവിന്‍ പോളി എത്തുമ്പോള്‍ ശോഭയായാണ് നയന്‍താര എത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല