1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2016

സ്വന്തം ലേഖകന്‍: കൊല്ലപ്പെട്ട എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ വലംകൈ ഇന്ത്യന്‍ ചാരന്‍, വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തകയുടെ പുസ്തകം. പ്രഭാകരന്റെ ഡെപ്യൂട്ടി ആയിരുന്ന മഹത്തയ്യ ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ ഏജന്റ് ആയിരുന്നെന്ന് വെളിപ്പെടുത്തലുള്ളത് പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ നീന ഗോപാല്‍ രചിച്ച പുസ്തകത്തിലാണ്.

കൊല്ലപ്പെടുന്നതിന് തൊട്ടു മുന്‍പ് രാജീവ് ഗാന്ധിയുമായി അഭിമുഖം നടത്തിയ മാധ്യമ പ്രവര്‍ത്തകയായ നീന ഗോപാല്‍ റോയുടെ ചാരനായി 1989 ലാണ് മഹത്തയ്യയെ എല്‍ടിടിഇയില്‍ അയച്ചതെന്ന് പുസ്‌കതത്തില്‍ വെളിപ്പെടുത്തുന്നു.

ദി അസാസിനേഷന്‍ ഓഫ് രാജീവ് ഗാന്ധി എന്ന പേരില്‍ പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. ഇന്ത്യയ്‌ക്കെതിരെ എല്‍.ടി.ടി നടത്തുന്ന നീക്കങ്ങള്‍ സംഘടനയുടെ ഉള്ളില്‍ നിന്ന് വിഫലമാക്കുകയും പ്രഭാകരനെ അപ്രസക്തനാക്കി എല്‍.ടി.ടിയുടെ നേതൃത്വം ഏറ്റെടുക്കുകയുമായിരുന്നു മഹത്തയ്യയുടെ ദൗത്യം.

മഹത്തയ്യയും റോയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇന്ത്യന്‍ സൈനിക ഇന്റലിജന്‍സിനോ ഇന്റലിജന്‍സ് ബ്യൂറോയ്‌ക്കോ പോലും അറിയില്ലായിരുന്നെന്നും പുസ്തകം വെളിപ്പെടുത്തുന്നു. 1994 ഡിസംബറില്‍ എല്‍ടിടിഇ തന്നെയാണ് മഹത്തയ്യയെ വധിച്ചത്. 1993 ല്‍ പ്രഭാകരന്റെ അടുത്ത സുഹൃത്ത് കിട്ടുവടക്കം പത്തോളം എല്‍ടിടിഇ കമാന്‍ഡര്‍മാര്‍ സഞ്ചരിച്ച കപ്പലിനെക്കുറിച്ച് ഇന്ത്യയ്ക്ക് രഹസ്യവിവരം നല്‍കിയെന്നാരോപിച്ചായിരുന്നു കൊല.

ഒപ്പം മഹത്തയ്യയുടെ അനുയായികളായിരുന്ന 257 പേരെയും എല്‍.ടി.ടി വധിച്ചിരുന്നു. എല്‍.ടി.ടിയുടെ തലപ്പത്ത് വരെ ചാരനെ നിയമിക്കാന്‍ കഴിഞ്ഞതില്‍ റോ അമിത ആത്മവിശ്വാസത്തിലായിരുന്നെന്നു. എന്നാല്‍ രാജീവ് ഗാന്ധിയെ വധിക്കാനുള്ള നീക്കം അറിയുന്നതില്‍ റോ പരാജയപ്പെട്ടു. രാജീവ് ഗാന്ധിയെ വധിച്ച് പ്രഭാകരന്‍ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് റോയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പിന്നീട് പ്രതികരിച്ചിരുന്നതായും പുസ്തകത്തില്‍ വെളിപ്പെടുത്തലുണ്ട്. 2009 ല്‍ പ്രഭാകരനെ വധിക്കാനുള്ള നീക്കത്തില്‍ റോയ്ക്കും പങ്കാളിത്തമുണ്ടെന്നും പുസ്തകം പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.