1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2016

സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ പുനരധിവാസ കേന്ദ്രത്തില്‍ 104 എല്‍ടിടിഇക്കാരെ വിഷം കുത്തിവച്ചു കൊന്നതായി ആരോപണം. ശ്രീലങ്കന്‍ തമിഴ് രാഷ്ട്രീയ കക്ഷിയായ ടിഎന്‍എയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. തമിഴരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായ ശ്രമം നടത്തുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതു ശരിയല്ലെന്നു പ്രതിരോധ സഹമന്ത്രി രുവാന്‍ വിജവര്‍ധനെ പ്രതികരിച്ചു.

അനുമതി വാങ്ങി പുനരധിവാസ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ അന്തര്‍ദേശീയ സംഘടനകള്‍ക്ക് അനുമതി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
പുനരധിവാസ കേന്ദ്രങ്ങളില്‍ താമസിക്കുന്ന ചിലര്‍ക്ക് രോഗബാധയുണ്ടായെന്നും ഇത് വിഷപ്രയോഗം മൂലമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും തമിഴര്‍ക്കു ഭൂരിപക്ഷമുള്ള വടക്കന്‍ മേഖലയിലെ മുഖ്യമന്ത്രി വിഘ്‌നേശ്വരനും വ്യക്തമാക്കിയിരുന്നു.

ലങ്കയില്‍ സന്ദര്‍ശനം നടത്തുന്ന യുഎസ് വ്യോമസേനാ മെഡിക്കല്‍ ടീം ഇവരെ പരിശോധിക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു. തമിഴ് യുദ്ധത്തില്‍ പരാജയപ്പെട്ടതിനു ശേഷം പുനരധിവാസ കേന്ദ്രങ്ങളില്‍ അടക്കം തമിഴ് വംശജര്‍ക്ക് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.