1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2019

സ്വന്തം ലേഖകന്‍: ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് എസ്.എം.എല്‍ ഇസുസുവും ആറ് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. മാരുതിയും മഹീന്ദ്രയും പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് എസ്.എം.എല്ലും തീരുമാനമെടുത്തത്.

ചണ്ഡീഗഡിലെ നവാന്‍ഷഹറിലുള്ള ഷാസി നിര്‍മ്മാണ ഫാക്ടറിയാണ് ആറ് ദിവസത്തേക്ക് അടച്ചിടുക. ഓട്ടോമൊബൈല്‍ നിര്‍മ്മാണ രംഗത്ത് തുടരുന്ന പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. മൂന്ന് ദിവസം കൂടി പ്ലാന്റ് അടച്ചിടുമെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഇന്നലെ അറിയിച്ചിരുന്നു. ഡിമാന്റ് അങ്ങേയറ്റം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ എട്ടു മുതല്‍ പതിനാല് ദിവസം വരെ പ്ലാന്റ് അടച്ചിടുമെന്ന് കഴിഞ്ഞമാസം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേയാണ് മൂന്നുദിവസം കൂടി പ്ലാന്റ് അടച്ചിടുമെന്ന് മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനി അറിയിച്ചിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാമത്തെ പാദത്തിലാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഉല്പാദനം വെട്ടിക്കുറക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ 13 ദിവസത്തോളം മഹീന്ദ്ര നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നു.

ഈമാസം ആദ്യം മാരുതി സുസുക്കിയും ഗുര്‍ഗൗണിലേയും മനേസറിലെയും പ്ലാന്റുകള്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ ഒമ്പതുവരെ അടച്ചിടുമെന്ന് അറിയിച്ചിരുന്നു. തുടര്‍ച്ചയായ 10 മാസത്തില്‍ കാര്‍ വില്പനയില്‍ തകര്‍ച്ച നേരിട്ട സാഹചര്യത്തിലായിരുന്നു ഇത്. സെപ്റ്റംബര്‍ ആദ്യ വാരം പൂനെയിലെ പ്ലാന്റ് അടച്ചിടുമെന്ന് ടാറ്റ മോട്ടോഴ്‌സും അറിയിച്ചിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.