1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2019

സ്വന്തം ലേഖകന്‍: ലൂസിഫറിന് രണ്ടാം ഭാഗം വരുന്നതിന്റെ സൂചനകള്‍ ബലപ്പെടുത്തി മുരളി ഗോപി. ലൂസിഫറിലെ എല്‍ ഹാഷ്ടാഗിനൊപ്പം ഫിനാലെയുടെ വരവുണ്ടെന്നും അതിന്റെ പ്രഖ്യാപനം ഇന്ന് വൈകീട്ട് ആറുമണിക്കാണെന്നും സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനും മോഹന്‍ലാലും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. അതിനു പിന്നലെയാണ് സസ്‌പെന്‍സുകള്‍ ഒരുക്കി ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പാറക്കെട്ടുകള്‍ക്കിടയിലൂടെ കാണുന്ന ആകാശത്തിന്റെ ചിത്രവും കുറിപ്പിന്റെ കൂടെയുണ്ട്. ‘ശ്രദ്ധിക്കുന്നവര്‍ക്ക് പാറക്കെട്ട്, കാണുന്നവര്‍ക്ക് ആകാശം, നിരീക്ഷിക്കുന്നവര്‍ക്ക് കണ്ണും’ എന്നാണ് മുരളി ഗോപിയുടെ കുറിപ്പ്. 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ മലയാളചിത്രമായ ലൂസിഫറിന്റെ രണ്ടാംഭാഗം തന്നെയാവും ഇന്ന് വൈകുന്നേരം വരുന്ന പ്രഖ്യാപനം എന്നാണ് ആരാധകര്‍ കരുതുന്നത്.

ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് അടുത്തിടെ നടന്ന അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു ‘രണ്ടാം ഭാഗത്തിന്റെ ചില ആശയങ്ങള്‍ മനസ്സിലുണ്ട്. അതില്‍ മുന്നോട്ടുപോകുന്നുമുണ്ട്. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ കാന്‍വാസില്‍ രണ്ടാം ഭാഗം അണിയിച്ചൊരുക്കേണ്ടി വരും. ലൂസിഫര്‍ 2 യാഥാര്‍ഥ്യമാക്കണമെങ്കില്‍ തീര്‍ച്ചയായും വലിയൊരു ബജറ്റ് തന്നെ വേണ്ടി വരും.’

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.