1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2015

സ്വന്തം ലേഖകന്‍:ലോകത്തിലെ ധനികരായ ഇന്ത്യക്കാരുടെ പട്ടിക ഫോര്‍ബ്‌സ് പുറത്തുവിട്ടു, എം എ യൂസഫലി മലയാളികളില്‍ ഒന്നാമത്. പട്ടികയില്‍ ഇരുപത്തിനാലാം സ്ഥാനമാണ് അദ്ദേഹത്തിന്. മുകേഷ് അംബാനിയാണ് ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍. നൂറുപേരുടെ പട്ടികയില്‍ രവി പിള്ള മലയാളി സമ്പന്നരില്‍ രണ്ടാമതെത്തി. ദിലീപ് സാങ്‌വി ഇന്ത്യക്കാരായ ധനികരില്‍ രണ്ടാമന്‍.

18.9 ബില്യന്‍ ഡോളര്‍ (ഏകദേശം 125 ലക്ഷം കോടി രൂപ) യാണ് മുകേഷ് അംബാനിയുടെ ആസ്തി. യൂസഫലിയുടെ ആസ്തി 3.7 ബില്യന്‍ ഡോളര്‍ (24,494 കോടി രൂപ) ആണ്. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉടമയായ ദിലീപ് സാങ്‌വിക്കു 18 ബില്യന്‍ ഡോളറിന്റെ ആസ്തിയുണ്ട്.

അസിം പ്രേംജി 15.9 ബില്യന്‍ ഡോളറുമായി മൂന്നാം സ്ഥാനത്താണ്. ഹിന്ദുജ ബ്രദേഴ്‌സ്, പല്ലോന്‍ജി മിസ്ത്രി, ശിവ്‌നാടാര്‍ തുടങ്ങിയവരാണു ഫോര്‍ബ്‌സ് പട്ടികയില്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്തുള്ളവര്‍.

രവി പിള്ള (ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍) ആസ്തി 240 കോടി ഡോളര്‍, ക്രിസ് ഗോപാലകൃഷ്ണന്‍ (ഇന്‍ഫോസിസ് സഹ സ്ഥാപകന്‍) ആസ്തി 170 കോടി ഡോളര്‍, പി.എന്‍.സി. മേനോന്‍ (ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍) ആസ്തി 120 കോടി ഡോളര്‍, എന്നിങ്ങനെ പോകുന്നു പട്ടികയിലെ പ്രമുഖര്‍.

രവി പിള്ള നാല്‍പതാം സ്ഥാനത്താണ്. സണ്ണി വര്‍ക്കി (47 ആം സ്ഥാനം, രണ്ട് ബില്യന്‍ ഡോളര്‍). ക്രിസ് ഗോപാലകൃഷ്ണന്‍ (67 ആം സ്ഥാനം, 1.7 ബില്യന്‍ ഡോളര്‍). ആസാദ് മൂപ്പന്‍ (81 ആം സ്ഥാനം, 1.5 ബില്യന്‍ ഡോളര്‍), പി.എന്‍.സി. മേനോന്‍ (91 ആം സ്ഥാനം, 1.2 ബില്യന്‍). കഴിഞ്ഞ വര്‍ഷം നാല്‍പതാം സ്ഥാനത്തായിരുന്നു യൂസഫലി. പട്ടികയിലുള്ള വിദേശ ഇന്ത്യക്കാരില്‍ ഒന്‍പതുപേര്‍ യുഎഇയില്‍ നിന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.