1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2018

സ്വന്തം ലേഖകന്‍: പേരിന്റെ പേരിലുള്ള തര്‍ക്കം പരിഹരിച്ച് ഗ്രീസും മാസിഡോണിയയും; മാസിഡോണിയ ഇനി മുതല്‍ വടക്കന്‍ മാസിഡോണിയ. 17 വര്‍ഷമായി തുടരുന്ന തര്‍ക്കത്തിന് അവസാനം കുറിച്ചുകൊണ്ട് പേരു മാറ്റുന്നതു സംബന്ധിച്ച കരാറില്‍ ഗ്രീക്ക്, മാസിഡോണിയന്‍ വിദേശകാര്യ മന്ത്രിമാരായ നികോസ് കോട്യാസ്, നികോള ദിമിത്രോവ് എന്നിവര്‍ ഒപ്പുവെച്ചു.

കരാറര്‍ പ്രകാരം ഗ്രീസിന്റെ അയല്‍രാജ്യമായ മാസിഡോണിയ വടക്കന്‍ മാസിഡോണിയ എന്നാണ് ഇനി മുതല്‍ അറിയപ്പെടുക. അനിവാര്യവും ചരിത്രപരവുമായ തീരുമാനമെന്നാണ് നീക്കത്തെ ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സി സിപ്രാസ് പ്രതികരിച്ചത്. മാസിഡോണിയയുടെ പേര് മാറ്റണമെന്നത് ഗ്രീസിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. ഗ്രീസിന്റെ വടക്കന്‍ പ്രവിശ്യയുടെ പേരും മാസിഡോണിയ എന്നായതിനാലാണ് പ്രശ്‌നം ഉടലെടുത്തത്.

പേരുമാറ്റുന്നതിന് മാസിഡോണിയന്‍ പ്രസിഡന്റ് ജോര്‍ജ് ഇവാനോവ് എതിരുനിന്നതോടെയാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷമായത്. ശനിയാഴ്ച സമാനവിഷയത്തില്‍ ഗ്രീസ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയം പ്രധാനമന്ത്രി സിപ്രാസ് അതിജീവിച്ചിരുന്നു. കരാറിന് മാസിഡോണിയന്‍ പാര്‍ലമെന്റിന്റെ അംഗീകാരം വേണം. പാര്‍ലമെന്റ് അംഗീകരിച്ചാല്‍ രാജ്യത്ത് ഇക്കാര്യത്തില്‍ ഹിതപരിശോധനയും നടക്കും. ജനം അംഗീകരിച്ചാല്‍ പേരുമാറ്റുന്നതിനായി ഭരണഘടന ഭേദഗതി കൊണ്ടുവരും. പരാജയപ്പെട്ടാല്‍ വീണ്ടും പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കും.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.